കിങ്​ സൽമാൻ ചെസ്​ ചാമ്പ്യൻഷിപ്പ്​ റിയാദിൽ

റിയാദ്​: ലോകത്തെ 400 ലേറെ മുൻനിര ചെസ്​ താരങ്ങൾ പ​െങ്കടുക്കുന്ന കിങ്​ സൽമാൻ ചെസ്​ ചാമ്പ്യൻഷിപ്പിന്​ റിയാദിൽ ഒരുക്കങ്ങളാകുന്നു. ഡിസംബർ 26 മുതൽ 30 വരെയാണ്​ ചാമ്പ്യൻഷിപ്പ്​. ലോക ചെസ്​ ഫെഡറേഷ​​െൻറ (ഫിഡെ) ആഭിമുഖ്യത്തിലുള്ള ചാമ്പ്യൻഷിപ്പിന്​ സൗദി ജനറൽ അതോറിറ്റി ​േഫാർ സ്​പോർട്​സ്​ ആണ്​ വേദിയൊരുക്കുന്നത്​. ഇതാദ്യമായാണ്​ ഇത്രയും ഉന്നതമായൊരു ചെസ്​ മേള സൗദിയിൽ എത്തുന്നത്​. 

സൗദി ജനറൽ സ്​പോർട്​സ്​ അതോറിറ്റി പ്രസിഡൻറ്​ തുർക്കി ബിൻ അബ്​ദുൽ മുഹ്​സിനും ഫിഡെ പ്രസിഡൻറ്​ കിർസൻ ഇല്യുമിനോവും അടുത്തിടെ ലണ്ടനിൽ വെച്ച്​ ഒരുക്കങ്ങൾ സംബന്ധിച്ച്​ ചർച്ച നടത്തിയിരുന്നു. ലോക 11ാം നമ്പർ താരമായ ഇന്ത്യക്കാരി ദ്രോണവല്ലി ഹാരിക ഉൾപ്പെടെ മത്സരത്തിനെത്തുമെന്നാണ്​ പ്രതീക്ഷ​.20 ലക്ഷം ഡോളറാണ്​ ചാമ്പ്യൻഷിപ്പി​​െൻറ ​ആകെ സമ്മാനതുക. ഒാപൺ വിഭാഗത്തിൽ ഒന്നാം സ്​ഥാനത്തിന്​ 2.50 ലക്ഷം ഡോളറാണ്​ സമ്മാനം. വനിതാ വിഭാഗത്തിൽ 80,000 ഡോളറും. തൊട്ടുമുന്നിലെ മേളയെ അപേക്ഷിച്ച്​ വൻ വർധനവാണ്​ സമ്മാനതുകകളിൽ വരുത്തിയിരിക്കുന്നത്​. വിവിധ ഇനങ്ങളിലായി മൊത്തം 30 സമ്മാനങ്ങളാണ്​ നൽകപ്പെടുക. 

Tags:    
News Summary - king salman-s

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.