ജിദ്ദ: ടോക്യോ ഒളിമ്പിക്സ് 2020ൽ കരാേട്ടയിൽ വെള്ളി മെഡൽ നേടിയ സൗദി താരം താരിഖ് ഹാംദിയെ കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ അഭിനന്ദിച്ചു. സൗദി കായികമന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ തുർക്കിയോടൊപ്പം എത്തിയ താരിഖ് ഹംദിയെ കിരീടാവകാശി ഉൗഷ്മളമായി വരവേറ്റു. ഒളിമ്പിക്സിലെ കരാേട്ട ഗെയിമിൽ നടത്തിയ മികച്ച പ്രകടനത്തെ എടുത്ത് പറഞ്ഞു അദ്ദേഹം അഭിനന്ദിച്ചു.
ഇനിയും മികച്ച മെഡലുകൾ ലഭിക്കാനും കൂടുതൽ ഉയരങ്ങൾ താണ്ടാനും അതുവഴി രാജ്യത്തിെൻറ യശസ്സ് ഉയർത്താനും കഴിയെട്ട എന്നും ആശംസിച്ചു. ഉൗഷ്മള വരവേൽപ്പിന് കായികമന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ തുർക്കി കിരീടാവകാശിയെ നന്ദി അറിയിച്ചു.
കായികമത്സരങ്ങളിലും കായിക താരങ്ങളിലുമുള്ള താൽപര്യമാണ് കിരീടാവകാശിയുടെ ഇൗ വരവേൽപ്പെന്ന് കായികമന്ത്രി പിന്നീട് ട്വീറ്റ് ചെയ്തു. താരമായ താരിഖ് ഹാംദിക്ക് നൽകിയ സ്വീകരണം കായികമേഖലക്ക് നൽകുന്ന പിന്തുണ വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.