നജ്റാൻ: മികച്ച പൊതുപ്രവർത്തകനുള്ള കെ.എം.സി.സി നജ്റാൻ സെൻട്രൽ കമ്മിറ്റിയുടെ പുരസ്കാരം ദക്ഷിണ പ്രവിശ്യയിലെ നിസ്വാർത്ഥ പൊതുപ്രവർത്തകൻ ബഷീർ മൂന്നിയൂരിന് സമ്മാനിച്ചു. പ്രസിഡന്റ് സലീം ഉപ്പളയും ജനറൽ സെക്രട്ടറി ബഷീർ കരിങ്കല്ലത്താണിയും ചേർന്ന് കമ്മിറ്റിയുടെ അവാർഡ് ബഷീർ മുന്നിയൂരിനു നമ്മാനിച്ചു. പ്രവാസി ലീഗ് കേരള സംസ്ഥാന അധ്യക്ഷൻ ഹനീഫ മൂന്നിയൂർ സന്നിഹിതനായിരുന്നു.
30 വർഷമായി പ്രവിശ്യയിലെ സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ പ്രവർത്തനരംഗത്തെ സജീവ സാന്നിധ്യവും നിസ്വാർത്ഥ സേവകനുമായ ബഷീർ മൂന്നിയൂർ നിലവിൽ കെ.എം.സി.സി സൗദി നാഷനൽ കമ്മിറ്റി സെക്രട്ടറിയും ഖമീസ് മുശൈത്ത് സെൻട്രൽ കമ്മിറ്റി പ്രസിഡന്റുമാണ്.
ചടങ്ങിൽ പ്രസിഡന്റ് സലിം ഉപ്പള അധ്യക്ഷത വഹിച്ചു. അബ്ദു സത്താർ തച്ചനാട്ടുകര, അഫ്സൽ ചെമ്മാട്, റഷീദ് കൂടത്തായി, ഖലീൽ ചെറുതുരുത്തി, അബദുൽ അസീസ് അൻവരി എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ബഷീർ കരിങ്കല്ലത്താണി സ്വാഗതവും ട്രഷറർ ഉസ്മാൻ കാളികാവ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.