ദമ്മാം: സൗദി അറേബ്യയുടെ ദേശീയ ദിനത്തിൽ കെ.എം.സി.സി സൗദി നാഷനൽ കമ്മിറ്റി ദേശവ്യാപകമായി നടത്തുന്ന കാമ്പയിനിെൻറ ഭാഗമായി കിഴക്കൻ പ്രവിശ്യ കെ.എം.സി.സിയുടെ നേതൃത്വത്തിൽ ദമ്മാം കിങ് ഫഹദ് ആശുപത്രി രക്തബാങ്കിൽ 100 വളൻറിയർമാർ രക്തം നൽകി. ദേശീയ ദിനത്തിൽ രാവിലെ എട്ടിന് ആശുപത്രി അങ്കണത്തിൽ നടന്ന ചടങ്ങിൽ ബ്ലഡ് ബാങ്ക് ഡയറക്ടർ ഖാലിദ് അഹ്മദ് അൽ മൻസൂർ ഉദ്ഘാടനം ചെയ്തു.
സി.പി. ശരീഫ്, ഓർഗനൈസിങ് സെക്രട്ടറി മാമു നിസാർ, ഖാദർ വാണിയമ്പലം, ബ്ലഡ് ബാങ്ക് ഡയറക്ടർ അഫ്ര, മൗലവി അബ്ദുറഹ്മാൻ അറക്കൽ, അബ്ദുൽ മജീദ് കൊടുവള്ളി എന്നിവർ സംസാരിച്ചു. ലക്ഷക്കണക്കിന് പ്രവാസി ഇന്ത്യക്കാർക്ക് തൊഴിലവസരം ഒരുക്കിയ രാജ്യത്തോടുള്ള നന്ദിസൂചകമായാണ് ദേശീയ ദിനത്തിൽ ഐക്യദാർഢ്യം പ്രകടിപ്പിച്ച് സൗദിയുടെ വിവിധ കേന്ദ്രങ്ങളിൽ നാഷനൽ കെ.എം.സി.സിയുടെ നേതൃത്വത്തിൽ രക്തദാനം നടത്തുന്നതെന്ന് പ്രസിഡൻറ് മുഹമ്മദ്കുട്ടി കോഡൂർ പറഞ്ഞു. ജനറൽ സെക്രട്ടറി ആലിക്കുട്ടി ഒളവട്ടൂർ സ്വാഗതം പറഞ്ഞു. സകീർ അഹ്മദ്, ഖാദി മുഹമ്മദ്, അസീസ് എരുവാട്ടി, ഹമീദ് വടകര, സിദ്ദീഖ് പാണ്ടികശാല, ബഷീർ ബാഖവി, ഹുസൈൻ വേങ്ങര, ജമാൽ മീനങ്ങാടി, സിറാജ് ആലുവ തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.