ജിദ്ദ: ഫാഷിസ്റ്റ് ഭരണ കിരാത നടപടിക്കെതിരെയും അദാനി-പ്രധാനമന്ത്രി വഴിവിട്ട സാമ്പത്തിക ബന്ധത്തെയുമെല്ലാം നിയമനിർമാണ സഭക്കകത്തും പുറത്തും ധീരമായി നേരിട്ട് വർഗീയ വിഷം ചീറ്റുന്നവരുടെ കണ്ണിലെ കരടായി മാറിയ രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ ‘മോദാനി’ കൂട്ട് കെട്ടിന്റെ ജനാധിപത്യ കശാപ്പിനെതിരെ ജിദ്ദ നിലമ്പൂർ മണ്ഡലം കെ.എം.സി.സി സംഘടിപ്പിച്ച ഇഫ്താർ മീറ്റിൽ രാഹുൽ ഐക്യദാർഢ്യ പ്രതിജ്ഞയെടുത്തു. മനാഫ് പൂക്കോട്ടുംപാടം പ്രതിജ്ഞാ വാചകങ്ങൾ ചൊല്ലിക്കൊടുത്തു.
ശറഫിയ ഫദ്ൽ ഓഡിറ്റോറിയത്തിൽ നടന്ന ഇഫ്താർ സംഗമം കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അഹമ്മദ് പാളയാട്ട് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അബുട്ടി പള്ളത്ത് അധ്യക്ഷത വഹിച്ചു. ‘റമദാന്റെ പവിത്രത’ എന്ന വിഷയത്തിൽ ഹഫീസ് ഫൈസി മൂത്തേടം ക്ലാസെടുത്തു. ഹംസ സീക്കോ, ഷൗക്കത്ത് വണ്ടൂർ, ഇസ്മയിൽ മുണ്ടുപറമ്പ്, സാബിർ പാണക്കാട്, മജീദ് അഞ്ചച്ചിടി എന്നിവർ സംസാരിച്ചു. സെക്രട്ടറി സുബൈർ വട്ടോളി സ്വാഗതവും ട്രഷറർ ജാബിർ ചങ്കരത്ത് നന്ദിയും പറഞ്ഞു. ദുൽഫുഖാർ ഫൈസി ഖിറാഅത്ത് നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.