ജിദ്ദ: കെ.എം.സി.സി ജിദ്ദ മഹ്ജർ കമ്മിറ്റി നോർക്ക ക്ഷേമനിധി ഹെൽപ് ഡെസ്കും ഹജ്ജ് വളന്റിയർമാർക്ക് ആദരവും സംഘടിപ്പിച്ചു. കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റി നോർക്ക സെൽ ചെയർമാൻ അബ്ദുൽ കരീമിന്റെ നേതൃത്വത്തിൽ നടന്ന സംശയനിവാരണ സെഷൻ നിരവധി പേർ ഉപയോഗപ്പെടുത്തി.
നോർക്ക അംഗത്വം, ക്ഷേമനിധിയിൽ പ്രവാസികൾ ചേരേണ്ടതിന്റെ ആവശ്യകത എന്നിവ വിശദീകരിച്ചു. സ്നേഹ സംഗമം കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അബൂബക്കർ അരിമ്പ്ര ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് അബ്ദുൽ കരീം കൊടക്കാട് അധ്യക്ഷത വഹിച്ചു. ആക്ടിങ് ജനറൽ സെക്രട്ടറി ഇസ്ഹാഖ് പൂണ്ടോളി മുഖ്യപ്രഭാഷണം നടത്തി. ജിദ്ദ സെൻട്രൽ കമ്മിറ്റി ട്രഷറർ വി.പി. അബ്ദുറഹ്മാൻ, വൈസ് പ്രസിഡന്റ് മുഹമ്മദ് ബാവ, ജിദ്ദ സെൻട്രൽ കമ്മിറ്റി സെക്രട്ടറിയും ഹജ്ജ് സെൽ ക്യാപ്റ്റനുമായ സിറാജ് കണ്ണവം, ജിദ്ദ സെൻട്രൽ കമ്മിറ്റി വനിത വിങ് ജനറൽ സെക്രട്ടറി സമീല മൂസ തുടങ്ങിയവർ സംസാരിച്ചു.
ഈ വർഷത്തെ ഹജ്ജിന് മഹ്ജർ ഏരിയയിൽനിന്ന് വളന്റിയർ സേവനം ചെയ്ത പ്രവർത്തകരെ സ്നേഹോപഹാരങ്ങൾ നൽകി ആദരിച്ചു. 2024 വർഷത്തെ നാഷനൽ കമ്മിറ്റിയുടെയും സെൻട്രൽ കമ്മിറ്റിയുടെയും സാമൂഹ്യസുരക്ഷാ പദ്ധതികളിൽ മഹ്ജർ ഏരിയയിൽനിന്ന് ഏറ്റവും കൂടുതൽ ആളുകളെ ചേർക്കുന്നതിന് പ്രയത്നിച്ച ബീരാൻകുട്ടി കൽപറ്റ, ആഷിഖ് പാലോളിപറമ്പ്, അബ്ദുൽ ജലീൽ തുടങ്ങിയവർക്ക് ഉപഹാരങ്ങൾ നൽകി.
അബ്ദുൽ ജലീൽ ചെമ്മല, ബീരാൻകുട്ടി കൽപറ്റ, മേക്കോത്ത് കോയ, യൂനുസ് നാലകത്ത്, ആഷിഖ് പാലോളിപറമ്പ്, എം.സി. സുഹൈൽ, ഇസ്മായിൽ മാഞ്ചേരി, ജാഫർ കുരിക്കൾ, മുഹമ്മദ് ഒഴുകൂർ, അബ്ദുല്ല മോങ്ങം എന്നിവർ നേതൃത്വം നൽകി. യൂനുസ് നാലകത്ത് ഗാനം ആലപിച്ചു. ഏരിയ ജനറൽ സെക്രട്ടറി സലീം മുണ്ടേരി സ്വാഗതവും റിയാസ് പൂക്കോട്ടൂർ നന്ദിയും പറഞ്ഞു. സകരിയ്യ ബാസിത് ഖിറാഅത്ത് നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.