സൗ​ദി​യ വി​മാ​ന​ങ്ങ​ൾ ജി​ദ്ദ​യി​ൽ​നി​ന്ന്​ റി​യാ​ദി​ലേ​ക്ക്​ റോ​ഡ്​ മാ​ർ​ഗം കൊ​ണ്ടു​പോകുന്നു

സൗദി റോഡുകൾ ഏതുതരം ഭാരവും കൊണ്ടുപോകാൻ സജ്ജം -റോഡ് അതോറിറ്റി

റി​യാ​ദ്​: സൗ​ദി അ​റേ​ബ്യ​യി​ലെ റോ​ഡു​ക​ൾ ഏ​തു​ത​രം ഭാ​ര​വും കൊ​ണ്ടു​പോ​കാ​ൻ സ​ജ്ജ​മാ​ണെ​ന്ന്​ സൗ​ദി റോ​ഡ്​ അ​തോ​റി​റ്റി വ്യ​ക്ത​മാ​ക്കി. ആ​ർ​ട്ടി​ക്കി​ൾ 23 അ​നു​സ​രി​ച്ചു​ള്ള അ​ള​വു​ക​ളി​ലും ഭാ​ര​ത്തി​ലു​മു​ള്ള ലോ​ഡു​ക​ൾ വ​ഹി​ക്കാ​നു​ള്ള ക​ഴി​വു​മു​ണ്ട്​. എ​ന്നാ​ൽ, അ​സാ​ധാ​ര​ണ​മാ​യ ലോ​ഡു​ക​ളാ​ണെ​ങ്കി​ൽ അ​തോ​റി​റ്റി​യു​ടെ വെ​ബ്‌​സൈ​റ്റി​ൽ അ​പേ​ക്ഷി​ച്ച്​ പെ​ർ​മി​റ്റ്​ നേ​ടി​യ ശേ​ഷ​മാ​യി​രി​ക്ക​ണം കൊ​ണ്ടു​പോ​കേ​ണ്ട​ത്. സു​പ്ര​ധാ​ന മേ​ഖ​ല​ക​ൾ​ക്ക്​​​ ആ​വ​ശ്യ​മാ​യ ലോ​ഡു​ക​ൾ കൊ​ണ്ടു​പോ​കാ​ൻ പ്രാ​പ്ത​മാ​ക്കു​ക​യാ​ണ് ഈ ​പെ​ർ​മി​റ്റു​ക​ളു​ടെ ല​ക്ഷ്യ​മെ​ന്ന് അ​തോ​റി​റ്റി വി​ശ​ദീ​ക​രി​ച്ചു.

വി​നോ​ദ​സ​ഞ്ചാ​ര​ത്തെ​യും വാ​ണി​ജ്യ​മേ​ഖ​ല​യെ​യും പി​ന്തു​ണ​ക്കു​ന്ന​തി​നൊ​പ്പം ലോ​ജി​സ്​​റ്റി​ക്ക​ൽ നീ​ക്ക​ങ്ങ​ൾ സാ​ധ്യ​മാ​ക്കു​ന്ന​തി​നാ​ണ് ഈ ​​പെ​ർ​മി​റ്റ്​ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ക​ണ​ക്ടി​വി​റ്റി സൂ​ചി​ക​യി​ൽ ലോ​ക​ത്ത് ഒ​ന്നാം സ്ഥാ​ന​ത്തു​ള്ള സൗ​ദി​ക്ക് വ​ലി​യ റോ​ഡ് ശൃം​ഖ​ല​യു​ണ്ടെ​ന്ന് അ​തോ​റി​റ്റി വൃ​ത്ത​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി. ആ​ഗോ​ള ലോ​ജി​സ്​​റ്റി​ക്‌​സ് കേ​ന്ദ്ര​മെ​ന്ന നി​ല​യി​ൽ സൗ​ദി അ​റേ​ബ്യ​യു​ടെ സ്ഥാ​നം ഉ​റ​പ്പി​ക്കു​ന്ന​തി​നും ‘വി​ഷ​ൻ 2030’​ന്റെ ​വെ​ളി​ച്ച​ത്തി​ൽ സ​മ​ഗ്ര​മാ​യ ന​വോ​ത്ഥാ​ന​ത്തെ പി​ന്തു​ണ​ക്കു​ന്ന വി​ധ​ത്തി​ൽ ച​ര​ക്ക്, ലോ​ജി​സ്​​റ്റി​ക്‌​സ് നീ​ക്ക​ത്തെ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നും ഇ​ത് സ​ഹാ​യി​ക്കു​മെ​ന്നും അ​തോ​റി​റ്റി പ​റ​ഞ്ഞു.

റി​യാ​ദ് ബൊ​ളി​വാ​ഡി​ൽ എ​ത്തി​ക്കു​ന്ന​തി​നാ​യി അ​ടു​ത്തി​ടെ​യാ​ണ്​ സൗ​ദി എ​യ​ർ​ലൈ​ൻ​സി​ന് വേ​ണ്ടി ക​ര​മാ​ർ​ഗം മൂ​ന്ന്​ വി​മാ​ന​ങ്ങ​ൾ ക​യ​റ്റി​യ​യ​ച്ച​ത്. ജി​ദ്ദ​യി​ൽ​നി​ന്ന്​ റി​യാ​ദി​ലേ​ക്ക്​ 1000 കി​ലോ​മീ​റ്റ​റി​ല​ധി​കം ക​ര​മാ​ർ​ഗം മൂ​ന്നു​ ബോ​യി​ങ്​ 777 കൂ​റ്റ​ൻ വി​മാ​ന​ങ്ങ​ളു​ടെ യാ​ത്ര സൗ​ദി മാ​ധ്യ​മ​ങ്ങ​ൾ വ​ൻ പ്രാ​ധാ​ന്യ​ത്തോ​ടെ​യാ​ണ്​ റി​പ്പോ​ർ​ട്ട്​ ചെ​യ്​​ത​ത്. സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ളി​ൽ അ​ത്​ വൈ​റ​ലാ​വു​ക​യും ചെ​യ്​​തു. ​സൗ​ദി റോ​ഡു​ക​ളു​ടെ മി​ക​വ്​ എ​ടു​ത്തു​കാ​ണി​ക്കു​ന്ന​താ​ണ്​ ക​ര​മാ​ർ​ഗ​മു​ള്ള കൂ​റ്റ​ൻ വി​മാ​ന​ങ്ങ​ളു​ടെ യാ​ത്ര.

സൗ​ദി വി​നോ​ദ അ​തോ​റി​റ്റി ചെ​യ​ർ​മാ​ൻ തു​ർ​ക്കി ആ​ലു​ശൈ​ഖി​ന്റെ ഫോ​ളോ-​അ​പ്പി​ന് കീ​ഴി​ൽ റി​യാ​ദ്​ സീ​സ​ണി​​ന്റെ വി​ക​സ​ന​ത്തി​​ന്റെ​യും പു​തു​ക്ക​ലി​ന്റെ​യും ച​ട്ട​ക്കൂ​ടി​നു​ള്ളി​ലാ​ണ്​ വി​മാ​ന​ങ്ങ​ൾ ക​ര​മാ​ർ​ഗം റി​യാ​ദി​ലെ​ത്തി​ക്കു​ന്ന​ത്. റ​സ്റ്റാ​റ​ന്റു​ക​ളാ​യി മാ​റ്റു​ന്ന വി​മാ​ന​ങ്ങ​ൾ റി​യാ​ദ് സീ​സ​ണി​ന് മ​റ്റൊ​രു മാ​നം ന​ൽ​കു​ക​യും ആ​ളു​ക​ൾ​ക്ക്​ പു​തി​യൊ​രു അ​നു​ഭ​വം ന​ൽ​കു​ക​യും ചെ​യ്യും.

Tags:    
News Summary - Saudi roads ready to carry any kind of load - Road Authority

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.