ജിദ്ദ: കെ.എം.സി.സി സെൻട്രൽ കമ്മിറ്റിക്കു കീഴിൽ പ്രവാസികൾക്കിടയിൽ സൗജന്യ ഭക്ഷണക്കി റ്റുകൾ വിതരണം നടത്തി. സൗദിയിൽ നിലവിൽവന്ന കർഫ്യൂ കാരണം തൊഴിലും ശമ്പളവുമില്ലാതെ ദിവസങ്ങളായി ഭക്ഷണത്തിന് പ്രയാസപ്പെടുന്ന പ്രവാസി തൊഴിലാളികൾക്കിടയിലാണ് കിറ്റു കൾ വിതരണം ചെയ്തത്.
രണ്ടാഴ്ചക്കാലത്തേക്ക് ആവശ്യമായ അരി, എണ്ണ, പഞ്ചസാര, ചായപ്പൊടി, റവ, പരിപ്പ്, സവാള, വെള്ളുള്ളി, പച്ചമുളക്, ഇഞ്ചി, മസാലപ്പൊടികൾ തുടങ്ങിയ സാധനങ്ങളാണ് കാരുണ്യ ഹസ്തം റിലീഫ് കിറ്റുകളിലുണ്ടായിരുന്നത്. സെൻട്രൽ കമ്മിറ്റിക്കുകീഴിൽ 73 ഏരിയ കമ്മിറ്റികളാണ് സഹായത്തിനർഹരായ ഗുണഭോക്താക്കളെ കണ്ടെത്തിയത്.
അനുവദനീയമായ സാധ്യതകൾ ഉപയോഗപ്പെടുത്തി വരും ദിവസങ്ങളിലും അർഹരായവർക്ക് സാധനങ്ങൾ എത്തിച്ചുനൽകുമെന്ന് പ്രസിഡൻറ് അഹമ്മദ് പാളയാട്ടും ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്രയും അറിയിച്ചു. പ്രഗല്ഭരായ ഡോക്ടർമാരെ ഉപയോഗെപ്പടുത്തി ഒാൺലൈൻ ആരോഗ്യബോധവത്കരണ പരിപാടിയും നടത്തുന്നതായി ഭാരവാഹികൾ പറഞ്ഞു.
നിത്യരോഗികളായവർക്ക് ഓൺലൈനിൽ അവശ്യമായ നിർദേശങ്ങൾ നൽകുക, അത്യാവശ്യ മരുന്നുകൾ ലഭ്യമാക്കുക, ചെറിയ രോഗങ്ങൾക്കുവേണ്ട അത്യാവശ്യ ചികിത്സ ലഭ്യമാക്കുക തുടങ്ങിയ സേവനങ്ങളാണ് ഇതുവഴി ചെയ്തുവരുന്നത്. നിയന്ത്രണങ്ങളുള്ള സമയങ്ങളിൽ രോഗികളെ സഹായിക്കാൻ അൽറയാൻ ഇൻറർനാഷനൽ ക്ലിനിക്കുമായി സഹകരിച്ച് ഡോ. ദിനേശിെൻറ നേതൃത്വത്തിൽ കെ.എം.സി.സി റയാൻ മെഡി ഹെൽപ് ലൈൻ പ്രവർത്തിക്കുന്നുണ്ട്. ഓൺലൈൻ യോഗങ്ങൾ ചേർന്നാണ് അടിയന്തര റിലീഫ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതെന്നും ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.