മുസ്ലിം യൂത്ത് ലീഗ് കണ്ണമംഗലം പഞ്ചായത്ത് കമ്മിറ്റി പുറത്തിറക്കിയ കെ.എം.സി.സി ഗാനത്തിെൻറ സീഡി അബൂബക്കർ അരിമ്പ്ര ജലീൽ കണ്ണമംഗലത്തിന് നൽകി പ്രകാശനം ചെയ്യുന്നു
ജിദ്ദ: 'എനിക്കും ആകണം കെ.എം.സി.സി' എന്ന പേരിൽ മുസ്ലിം യൂത്ത് ലീഗ് മലപ്പുറം കണ്ണമംഗലം പഞ്ചായത്ത് കമ്മിറ്റി പുറത്തിറക്കിയ ഗാനത്തിെൻറ സീഡി പ്രകാശനം ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം പ്രസിഡൻറ് ജലീൽ കണ്ണമംഗലത്തിന് നൽകി ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി സെക്രട്ടറി അബൂബക്കർ അരിമ്പ്ര നിർവഹിച്ചു. അഷ്റഫ് ചുക്കാൻ അധ്യക്ഷത വഹിച്ചു. ഹസ്സൻ കൊണ്ടോട്ടി, യൂസഫ് കോട്ട, റഷീദ് വേങ്ങര, അഹമ്മദ് അച്ചനമ്പലം, കരീം ചെങ്ങാനി എന്നിവർ സംസാരിച്ചു. നൗഷാദ് ചേറൂർ സ്വാഗതവും ശിഹാബ് പുളിക്കൽ നന്ദിയും പറഞ്ഞു. മുസ്തഫ കുന്നുംപുറം, നസീർ പരിയാപുരം എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
കോഴിക്കോട് അബൂബക്കർ എഴുതിയ വരികൾക്ക് ഹാരിസ് തളിപ്പറമ്പ് ഈണം നൽകി റിൻഷാദ് കണ്ണമംഗലമാണ് ഗാനത്തിന് ശബ്ദം നൽകിയിരിക്കുന്നത്. സമദ് ചോലക്കലിെൻറ നിർമാണത്തിൽ അലി ചൊക്ലി, പി.പി. നുഫൈൽ എന്നിവരാണ് സംവിധാനം നിർവഹിച്ചത്. ലാലു സൗണ്ട്സ് യൂട്യൂബ് ചാനൽ വഴിയാണ് ഗാനം പുറത്തിറങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.