റാ​ബ​ഖ് സൂ​പ്പ​ർ ക​പ്പ്‌ സീ​സ​ൺ 3; റൊ​ഡി​നാ എ​ഫ്.​സി ജേ​താ​ക്ക​ൾ

റാ​ബ​ഖ്: കെ​എം​സി​സി റാ​ബ​ഖ് ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച മൂ​ന്നാ​മ​ത് 'റാ​ബ​ഖ് സൂ​പ്പ​ർ ക​പ്പ്‌ സെ​വ​ൻ​സ് ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്റി​ൽ റൊ​ഡി​നാ എ​ഫ്.​സി ജേ​താ​ക്ക​ളാ​യി.

എ​ട്ട് ടീ​മു​ക​ൾ പ​ങ്കെ​ടു​ത്ത ആ​വേ​ശ​ക​ര​മാ​യ ടൂ​ർ​ണ​മെ​ന്റി​ൽ ക​ഴി​ഞ്ഞ സീ​സ​ണി​ലെ ജേ​താ​ക്ക​ളാ​യ ഈ​ഗി​ൾ​സ് എ​ഫ്.​സി റാ​ബ​ഖ് ടീ​മി​നെ ടൈ​ബ്രേ​ക്ക​റി​ലൂ​ടെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് റൊ​ഡി​നാ എ​ഫ്.​സി കി​രീ​ടം ചൂ​ടി​യ​ത്.

ജി​ദ്ദ​യി​ൽ നി​ന്നും യാം​ബു​വി​ൽ നി​ന്നു​മു​ല്ല മി​ക​ച്ച ക​ളി​ക്കാ​രെ ഇ​റ​ക്കി​യാ​ണ് ഇ​പ്രാ​വ​ശ്യ​ത്തെ റാ​ബ​ഖ് സൂ​പ്പ​ർ ക​പ്പ്‌ ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്റി​ൽ എ​ല്ലാ ടീ​മു​ക​ളും ക​പ്പ്‌ സ്വ​ന്ത​മാ​ക്കാ​ൻ ക​ള​ത്തി​ലി​റ​ക്കി​യ​ത്. ഇ​ത് ഗാ​ല​റി​യി​ൽ തി​ങ്ങി​ക്കൂ​ടി​യ കാ​ണി​ക​ൾ​ക്ക് ആ​വേ​ശം നി​റ​ഞ്ഞ മ​ത്സ​ര​ങ്ങ​ൾ സ​മ്മാ​നി​ച്ച​താ​യി ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്റ് ക​മ്മി​റ്റി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.