റിയാദ്: സൗദി കെ.എം.സി.സി നാഷനൽ കമ്മിറ്റിയുടെ കുടുംബസുരക്ഷ പദ്ധതിയിൽ മണ്ഡലത്തിൽനിന്നുള്ള മുഴുവൻ കെ.എം.സി.സി പ്രവർത്തകരെയും അംഗങ്ങളാക്കാൻ റിയാദ് കോട്ടക്കൽ മണ്ഡലം യോഗം തീരുമാനിച്ചു. പദ്ധതി വിജയിപ്പിക്കാൻ മണ്ഡലം-പഞ്ചായത്ത്-മുനിസിപ്പൽ തല കോഓഡിനേറ്റർമാരെ തെരഞ്ഞെടുത്തു.
പദ്ധതിയുടെ അപേക്ഷഫോറം വിതരണ ഉദ്ഘാടനം അബ്ദുൽ ഗഫൂറിന് നൽകി പ്രസിഡന്റ് മൊയ്തീൻകുട്ടി പൊന്മള നിർവഹിച്ചു. നോർക്ക ഐ.ഡി കാർഡ്, പ്രവാസി പെൻഷൻ പദ്ധതി കോഓഡിനേറ്റർമാരായി പ്രവർത്തിച്ച നൗഷാദ് കുറ്റിപ്പുറം, ഇസ്മാഈൽ പൊന്മള എന്നിവരെ അഭിനന്ദിച്ചു.
മലസിൽ നടന്ന യോഗത്തിൽ പ്രസിഡൻറ് മൊയ്തീൻകുട്ടി പൊന്മള അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് അബൂബക്കർ സി.കെ പാറ ഉദ്ഘാടനം ചെയ്തു. മൊയ്തീൻകുട്ടി പൂവ്വാട്, ഷുഹൈബ് മന്നാനി കാർത്തല, ഇസ്മാഈൽ, ജംഷീദ് കൊടുമുടി, കെ.കെ. ഫൈസൽ തിണ്ടലം, ദിലൈബ് ചാപ്പനങ്ങാടി, മുഹമ്മദ് കല്ലിങ്ങൽ, ഫാറൂഖ് പൊന്മള, മുസ്തഫ കുറ്റിപ്പുറം, അബ്ദുൽ ഗഫൂർ കോൽക്കളം തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെക്രട്ടറി അഷ്റഫ് പുറമണ്ണൂർ സ്വാഗതവും സെക്രട്ടറി ഫർഹാൻ കാടാമ്പുഴ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.