റിയാദ്/മണ്ണാർക്കാട്: റിയാദ് കെ.എം.സി.സി വനിത വിങ്ങിന്റെ നേതൃത്വത്തിൽ സ്വരൂപിച്ച ചികിത്സാ ധനസഹായം കൈമാറി. മജ്ജ മാറ്റിവെക്കൽ ശാസ്ത്രക്രിയക്ക് നിർദേശിക്കപ്പെട്ട മണ്ണാർക്കാട് താലൂക്കിലെ എടയരം സ്വദേശി വട്ടപ്പറമ്പിൽ ജുനൈസിന്റെ ചികിത്സക്ക് 2,35,000 രൂപയുടെ സഹായം വനിത വിങ് പ്രസിഡൻറ് റഹ്മത്ത് അഷ്റഫ്, അഡ്വ. എൻ. ഷംസുദ്ദീൻ എം.എൽ.എക്ക് കൈമാറി. 45 ലക്ഷം രൂപയാണ് ചികിത്സക്ക് ആവശ്യമായി വരുന്നത്. റിയാദ് കെ.എം.സി.സി വനിത വിങ്ങിന്റെ ജീവകാരുണ്യ മേഖലയിലെ സേവനങ്ങൾ പ്രശംസനീയമാണെന്ന് അഡ്വ. എൻ. ഷംസുദ്ദീൻ അഭിപ്രായപ്പെട്ടു.
പല സന്ദർഭങ്ങളിലും പാവപ്പെട്ടവരെ സഹായിക്കുവാൻ മുന്നോട്ട് വരുന്ന വനിത വിങ്ങിന്റെ പ്രവർത്തനങ്ങൾ മാതൃകാപരമാണ്. കുമരംപുത്തൂർ എടേരത്ത് നടന്ന ചടങ്ങിൽ കുടുംബത്തിന് വേണ്ടി ബ്ലോക്ക് പഞ്ചായത്തംഗം മുസ്തഫ വറോടൻ എം.എൽ.എയിൽ നിന്ന് ഫണ്ട് ഏറ്റുവാങ്ങി. ചടങ്ങിൽ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ പി.എം. നൗഫൽ തങ്ങൾ, പഞ്ചായത്ത് അംഗം കെ. അജിത്ത്, കബീർ മണ്ണറോട്ടിൽ, ഇല്യാസ്, അബ്ബാസ് കൊടുവള്ളി, എം.എൻ. കൃഷ്ണ കുമാർ, ഹംസക്കുട്ടി, സെയ്ത് ഹാജി, ഹമീദ് അലവി വിയ്യനാടൻ, മോനു അക്കിപ്പാടം, ആഷിഖ് വറോടൻ, ബഷീർ, റാഫി മൈലംകോട്ടിൽ, ജാഫർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.