കെ.എം.സി.സി പ്രവർത്തകർ കാലത്തി​െൻറ കാവലാളാകണം -സാദിഖലി തങ്ങൾ

റി​യാ​ദ്: കാ​ല​ത്തി​െൻറ കാ​വ​ലാ​ളാ​കാ​ൻ കെ.​എം.​സി.​സി പ്ര​വ​ർ​ത്ത​ക​ർ ത​യാ​റാ​ക​ണ​മെ​ന്നും പ്ര​വാ​സി​ക്ഷേ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ശ്ര​ദ്ധ ചെ​ലു​ത്ത​ണ​മെ​ന്നും സം​സ്ഥാ​ന മു​സ്‌​ലിം​ലീ​ഗ് പ്ര​സി​ഡ​ൻ​റ്​ പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ ആ​ഹ്വാ​നം ചെ​യ്തു. കെ.​എം.​സി.​സി സൗ​ദി നാ​ഷ​ന​ൽ ക​മ്മി​റ്റി​യു​ടെ പു​തു​താ​യി തി​ര​ഞ്ഞെ​ടു​ത്ത ഭാ​ര​വാ​ഹി​ക​ളു​ടെ വി​ർ​ച്വ​ൽ മീ​റ്റി​ങ്​ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു ത​ങ്ങ​ൾ.

പ്ര​വാ​സി​ക​ളു​ടെ ജീ​വ​ൽ​പ്ര​ധാ​ന​മാ​യ വി​ഷ​യ​ങ്ങ​ളി​ൽ സ​മ​ർ​പ്പ​ണ​ബോ​ധ​ത്തോ​ടെ ഇ​ട​പെ​ടു​ന്ന സൗ​ദി കെ.​എം.​സി.​സി​യു​ടെ ക​രു​ത്തു​റ്റ പ​ദ്ധ​തി​യാ​ണ് സു​ര​ക്ഷാ പ​ദ്ധ​തി​യെ​ന്നും കൂ​ടു​ത​ൽ പ്ര​വാ​സി​ക​ളി​ലേ​ക്ക് ഈ ​പ​ദ്ധ​തി​യു​ടെ സ​ന്ദേ​ശം എ​ത്തി​ക്കാ​നും അ​വ​രെ ചേ​ർ​ത്തു​നി​ർ​ത്തി ആ​പ​ത്​​ഘ​ട്ട​ങ്ങ​ളി​ൽ കൈ​ത്താ​ങ്ങാ​കാ​നും സാ​ധി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ​ഹ​ജീ​വി സ്നേ​ഹ​ത്തി​ന്റെ ഉ​ത്ത​മ മാ​തൃ​ക​യാ​ണ് സാ​മൂ​ഹി​ക സു​ര​ക്ഷാ പ​ദ്ധ​തി. ഇ​തു​വ​ഴി സൗ​ദി​യി​ലെ പ്ര​വാ​സി സ​മൂ​ഹ​ത്തി​െൻറ പ്ര​തീ​ക്ഷ​യാ​യി മാ​റി​യ കെ.​എം.​സി.​സി ഇ​നി​യും നൂ​ത​ന​മാ​യ പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ച്ച് കാ​ല​ത്തി​ന്റെ മാ​റ്റ​ത്തി​ന​നു​സ​രി​ച്ച് ദി​ശാ​ബോ​ധം ന​ൽ​കി മു​ന്നേ​റ​ണ​മെ​ന്നും ത​ങ്ങ​ൾ കൂ​ട്ടി​ച്ചേ​ർ​ത്തു.

നാ​ഷ​ന​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ കു​ഞ്ഞി​മോ​ൻ കാ​ക്കി​യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​സ്​​ലിം​ലീ​ഗ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​എം.​എ. സ​ലാം, സെ​ക്ര​ട്ട​റി പ്ര​ഫ. ആ​ബി​ദ് ഹു​സ്സൈ​ൻ ത​ങ്ങ​ൾ എം.​എ​ൽ.​എ എ​ന്നി​വ​ർ സം​സാ​രി​ച്ചു. കെ.​എം.​സി.​സി സൗ​ദി നാ​ഷ​ന​ൽ ക​മ്മി​റ്റി മു​ഖ്യ ര​ക്ഷാ​ധി​കാ​രി കെ.​പി. മു​ഹ​മ്മ​ദ് കു​ട്ടി ച​ർ​ച്ച​ക്ക് തു​ട​ക്കം കു​റി​ച്ചു. ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ അ​ഹ​മ്മ​ദ് പാ​ള​യാ​ട്ട്, ഖാ​ദ​ർ ചെ​ങ്ക​ള, നി​സാം മ​മ്പാ​ട്, വി.​കെ. മു​ഹ​മ്മ​ദ്, ഷ​റ​ഫു​ദ്ദീ​ൻ ക​ന്നേ​റ്റി, ക​രീം താ​മ​ര​ശ്ശേ​രി, സൈ​ദ് മൂ​ന്നി​യൂ​ർ, സു​ലൈ​മാ​ൻ മാ​ളി​യേ​ക്ക​ൽ, മു​ഹ​മ്മ​ദ് സാ​ലി നാ​ല​ക​ത്ത്, ല​ത്തീ​ഫ് ത​ച്ചം​പൊ​യി​ൽ, ഉ​സ്മാ​ന​ലി പാ​ല​ത്തി​ങ്ങ​ൽ, ബ​ഷീ​ർ മൂ​ന്നി​യൂ​ർ, ആ​ലി​ക്കു​ട്ടി ഒ​ള​വ​ട്ടൂ​ർ, നാ​സ​ർ വെ​ളി​യ​ങ്കോ​ട്, ഫൈ​സ​ൽ ബാ​ബു, ബ​ഷീ​ർ മാ​ള, സ​മ​ദ് പ​ട്ട​നി​ൽ, സൈ​ദ് അ​രീ​ക്ക​ര, സ​മ​ദ് ആ​ഞ്ഞി​ല​ങ്ങാ​ടി, നാ​സ​ർ എ​ട​വ​ണ്ണ​ക്കാ​ട് എ​ന്നി​വ​ർ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഷ്‌​റ​ഫ്‌ വേ​ങ്ങാ​ട്ട് സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി ഹാ​രി​സ് ക​ല്ലാ​യി ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - KMCC workers should be watchmen of time - Sadikhali Thangal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.