കൊടുങ്ങല്ലൂർ സ്വദേശി ജുബൈലിൽ മരിച്ചു

ജുബൈൽ: വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച മലയാളി മരിച്ചു. കൊടുങ്ങല്ലൂർ പത്താഴക്കാട് പണിക്കവീട്ടിൽ പരേതനായ അബൂബക്കർ ഹാജിയുടെയും കുഞ്ഞി ബീവാത്തുവി​െൻറയും മകനായ ഫിറോസാണ് (44) ജുബൈലിലെ അൽ-മന ആശുപത്രിയിൽ ശനിയാഴ്ച പുലർച്ചെ മരിച്ചത്.

വെന്‍റിലേറ്ററിന്‍റെ സഹായത്തിൽ ജീവൻ നിലനിറുത്തുകയായിരുന്നു. മൃതദേഹം ഇതേ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. 12 വർഷമായി ജുബൈലിലുള്ള ഫിറോസ് കൽപക ഹോട്ടലിലെ സെയിൽസ് സൂപർവൈസറാണ്. നേരത്തെ സെവൻ സ്റ്റാർ എന്ന പേരിൽ ഒരു സൂപർമാർക്കറ്റ് നടത്തിയിരുന്നു.

ഭാര്യ: സുഫൈറ. മക്കൾ: ജുബൈൽ ഇന്ത്യൻ സ്കൂൾ വിദ്യാർഥികളായ അമൻ ഫർഹാൻ, അയാൻ, അയ്ദിൻ. നവയുഗം സാംസ്‌കാരിക വേദി ജുബൈൽ ഘടകം ഭാരവാഹി അഷറഫ് കൊടുങ്ങല്ലൂരിന്‍റെ സഹോദരനാണ്. സലിം, റഷീദ് (ദുബൈ), നാസർ, സക്കീർ ഹുസൈൻ (ഇരുവരും സൗദി), റസിയ, സിനി എന്നിവരാണ് മറ്റ് സഹോദരങ്ങൾ.

മൃതദേഹം നാട്ടിൽ കൊണ്ടു പോകാൻ സന്നദ്ധ പ്രവർത്തകൻ സലിം ആലപ്പുഴയുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ നടക്കുന്നു.

Tags:    
News Summary - Kodungallur Native Dead in Jubail in Saudi Arabia -Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.