ജുബൈൽ: കൊല്ലം സ്വദേശി കോവിഡ് ബാധിച്ച് ജുബൈലിൽ മരിച്ചു. കൊല്ലം കിളികൊല്ലൂർ പുന്തലത്താഴം പുലരി നഗർ 173 സിx.വി വില്ലയിൽ സാം ഫെർണാണ്ടസ് (55 ) ആണ് മരിച്ചത്. കോവിഡ് ബാധയെ തുടർന്ന് 12 ദിവസമായി ജുബൈൽ ജനറൽ ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയുകയായിരുന്നു.
വെള്ളിയാഴ്ച രാത്രി 11.30 ടെയായിരുന്നു അന്ത്യം. പനിയും ശ്വാസമുട്ടലും അനുഭവപെട്ടതിനെ തുടർന്ന് ജുബൈൽ സ്വകാര്യ ക്ലിനിക്കിൽ ചികിത്സ തേടിയിരുന്നു. അവിടെ നിന്നാണ് ജനറൽ ആശുപത്രിയിൽ എത്തിച്ചത്.
ആദ്യത്തെ രണ്ടു ടെസ്റ്റ്ുകളും കോവിഡ് നെഗറ്റീവ് ആയിരുന്നു. മരണത്തിനു രണ്ടു ദിവസം മുമ്പ് നടത്തിയ ടെസ്റ്റിലാണ് കോവിഡ് സ്ഥിരീകരിച്ചത്. 17 വർഷമായി ജുബൈലിൽ ആർ.ബി ഹിൽട്ടൺ കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു.
ഭാര്യ: ജോസഫൈൻ (അധ്യാപിക, തിരൂർ). മക്കൾ: രേഷ്മ (ഫെഡറൽ ബാങ്ക്, കൊല്ലം പൂയപ്പള്ളി), ഡെയ്സി (വിദ്യാർത്ഥിനി). മരുമകൻ: ഉദേശ് (സോഫ്റ്റ്െവയർ എൻജിനീയർ ഖത്തർ). നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ബിജുലാൽ ശങ്കരൻ, ഉസ്മാൻ ഒട്ടുമ്മൽ (കെ.എം.സി.സി) എന്നിവർ രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.