??????

കോവിഡ്​: അഞ്ചൽ സ്വദേശി റിയാദിൽ മരിച്ചു

റിയാദ്​: കോവിഡ്​ ബാധിച്ച്​ ചികിത്സയിലായിരുന്ന മലയാളി റിയാദിൽ മരിച്ചു. കൊല്ലം അഞ്ചൽ ഏരൂർ പത്തടി സ്വദേശി കൊടിവിള പുത്തൻവീട്ടിൽ ശരീഫ്​ (52) ആണ്​ ബുധനാഴ്​ച രാവിലെ റിയാദ്​ മൻസൂരിയയിലെ അൽഇൗമാൻ ആശുപത്രിയിൽ മരിച്ചത്​. 

പനി പിടിപെട്ടതിനെ തുടർന്ന്​ ജൂൺ 15ന്​​ ബത്​ഹയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. അവിടെ നിന്നുള്ള നിർദേശപ്രകാരം 19ന്​ അൽഇൗമാൻ ആശുപത്രിയിൽ അഡ്​മിറ്റാവുകയുമായിരുന്നു. അസുഖം മൂർച്​ഛിച്ചതിനെ തുടർന്ന്​ തീവ്രപരിചരണ വിഭാഗത്തിലേക്ക്​ മാറ്റി. 

ദീർഘകാലമായി റിയാദിൽ പ്രവാസിയായിരുന്ന ഇദ്ദേഹം കുറച്ചുകാലം മുമ്പ്​ വിസ റദ്ദ്​ ചെയ്​ത്​ നാട്ടിൽ പോയിരുന്നു. ശേഷം പുതിയ  വിസയിൽ തിരിച്ചുവന്ന്​ റിയാദിൽ ലോൻഡ്രി നടത്തുകയായിരുന്നു. അടുത്തിടെ ലോൻഡ്രി നിർത്തി ഫൈനൽ എക്​സിറ്റിൽ​​ നാട്ടിൽ പോകാൻ കാത്തിരിക്കു​േമ്പാഴാണ്​ കോവിഡ്​ പ്രതിസന്ധിയുണ്ടായത്​. 

മൃതദേഹം അൽഇൗമാൻ ആശുപത്രി മോർച്ചറിയിൽ​. പിതാവ്​: മുഹമ്മദ്​ ഹനീഫ. മാതാവ്​: ഫാത്തിമ ബീവി. ഭാര്യ: നജ്​മുന്നിസ. എട്ട്​ മക്കളുണ്ട്​. 


 

Tags:    
News Summary - kollam native died in saudi due to covid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-09-02 04:06 GMT