ത്വാഇഫ്: ത്വാഇഫിനടുത്ത് അൽ ഖുർമയിൽ റോഡപകടത്തിൽ മരിച്ച കൊല്ലം സ്വദേശിയുടെ മൃതദേഹം മക്കയിൽ ഖബറടക്കി. അൽ ഖുർമയിൽ സ്വദേശിയുടെ വാഹനമിടിച്ച് മരിച്ച കൊല്ലം കിളികൊല്ലൂർ രണ്ടാംകുറ്റി സ്വദേശി നിയാസ് മുഹമ്മദിന്റെ (56 ) മൃതദേഹമാണ് ചൊവ്വാഴ്ച മക്കയിലെ ജന്നത്തുൽ മുഅല്ലയിൽ ഖബറടക്കിയത്.
ബഖാല ജീവനക്കാരനായിരുന്ന ഇദ്ദേഹത്തെ കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് ജോലിസ്ഥലത്ത് വെച്ച് വാഹനമിടിച്ചത്. ഉടനെ അൽ ഖുർമ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ ത്വാഇഫ് കിങ് അബ്ദുൽ അസീസ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു. ചികിത്സക്കിടെ ഞായറാഴ്ച മരിക്കുകയായിരുന്നു.
പരേതനായ മുഹമ്മദ് കുഞ്ഞിയാണ് പിതാവ്. മാതാവ്: ഷാഹിദ ബീഗം, ഭാര്യ: റജില, മകൻ: അയ്യൂബ്. ഖബറടക്ക ചടങ്ങിൽ സ്പോൺസറും ബന്ധുക്കളായ നഹാസ്, റിയാസ് എന്നിവർ പങ്കെടുത്തു. നിയമനടപടികൾ പൂർത്തിയാക്കാൻ ത്വാഇഫ് കെ.എം.സി.സി പ്രസിഡന്റും ജിദ്ദ കോൺസുലേറ്റ് കമ്മ്യൂണിറ്റി വെൽഫെയർ വളണ്ടിയറുമായ മുഹമ്മദ് സാലിഹ് നാലകത്ത്, ഫൈസൽ മാലിക്, സാദിഖ് ഹറമൈൻ (അൽ ഖുർമ) എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.