അബ്ദുൽ റഷീദ് റൗഫ്

കോവിഡ്: ജുബൈലിലെ വ്യവസായി നാട്ടിൽ മരിച്ചു

ജുബൈൽ: പ്രമുഖ വ്യവസായിയും ജുബൈലിലെ അറിയപ്പെടുന്ന സാമൂഹിക പ്രവർത്തകനുമായ ഹൈദരാബാദ് സ്വദേശി കോവിഡ് ബാധിച്ച് നാട്ടിൽ മരിച്ചു. ജുബൈലിൽ സ്വന്തമായി ബിസിനസ് നടത്തുന്ന അബ്ദുൽ റഷീദ് റൗഫ് (49) ആണ് മരിച്ചത്.

കഴിഞ്ഞ ജനുവരിയിൽ നാട്ടിലേക്ക് പോയ അബ്ദുൽ റഷീദിനെ ഒരാഴ്ച മുമ്പ് പനിയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.

ബുധനാഴ്ച രാവിലെയായിരുന്നു മരണം. അൽ ബയാൻ, എച്ച്.ഡി.സി, ജുബൈൽ ടോസ്റ്റ്മാസ്റ്റർ ക്ലബ് തുടങ്ങി നിരവധി വേദികളിൽ സ്ഥിരം സാന്നിധ്യമായിരുന്നു. ഭാര്യ: നിഖത്ത് ദിഗം. മക്കൾ: മഹ, സായിദ്, മനാർ, അബീർ, തല്ഹ, ആമിന.

Tags:    
News Summary - Kovid: A businessman from Jubail died at home

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.