റിയാദ്: കോവിഡ്-19 വ്യാപനപശ്ചാത്തലത്തിൽ ഓൺലൈൻ യോഗം ചേർന്ന റിയാദ് നിലമ്പൂർ പ്രവാ സി സംഘടന ദുരിതമനുഭവിക്കുന്ന പ്രവാസികൾക്ക് സഹായമെത്തിക്കാൻ തീരുമാനിച്ചു. അനിശ്ചിതകാല കർഫ്യൂ മൂലം ജോലിയില്ലാതെയും വേതനം ലഭിക്കാതെയും ദുരിതമനുഭവിക്കുന്ന റിയാദിലുള്ള നിലമ്പൂർ നിവാസികൾക്ക് അവശ്യസാധനങ്ങൾ എത്തിച്ചു നൽകുന്നതിനും ആവശ്യമായ മറ്റു സഹായങ്ങൾ ലഭ്യമാക്കുന്നതിനും വേണ്ട സംവിധാനങ്ങൾ ഏർപ്പെടുത്താനാണ് യോഗം തീരുമാനിച്ചത്. അബ്ദുല്ല വല്ലാഞ്ചിറ റിയാദിലെ നിലവിലെ അവസ്ഥകൾ വിലയിരുത്തി അംഗങ്ങൾക്ക് മാർഗനിർദേശങ്ങൾ നൽകി. മൻസൂർ ബാബു യോഗം നിയന്ത്രിച്ചു.
ഹിദായത്ത് ചുള്ളിയിൽ, ഷാജിൽ മേലെതിൽ, റിയാസ് വരിക്കോടൻ, ജാഫർ മൂത്തേടത്ത്, സജി സമീർ, പർവീസ്, ഇ.കെ. സൈനുൽ ആബിദ് ഒറ്റകത്ത്, അബ്ദുൽ റസാഖ് അറക്കൽ, സുൽഫിക്കർ ചെമ്പാല എന്നിവർ സംസാരിച്ചു. നിലവിലെ സാഹചര്യത്തിൽ താമസസ്ഥലത്ത് ഒറ്റപ്പെട്ടുകഴിയുന്ന അംഗങ്ങൾക്ക് ആശ്വാസം പകരുന്നതിനായി ആഴ്ചയിലൊരിക്കൽ ഇത്തരം ഓൺലൈൻ യോഗങ്ങൾ ചേരാനും യോഗം തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.