കെ.​ടി.​സി. ബീ​രാ​ൻ അ​നു​സ്മ​ര​ണ പ​രി​പാ​ടി​യി​ൽ സാ​ജി​ദ് ചേ​ന്ദ​മം​ഗ​ലൂ​ർ സം​സാ​രി​ക്കു​ന്നു

കെ.ടി.സി. ബീരാൻ: ഉർദു സാഹിത്യത്തെ സ്നേഹിച്ച ഭാഷാ സ്നേഹി

റിയാദ്: കഴിഞ്ഞ ദിവസം കോഴിക്കോട് ചേന്ദമംഗല്ലൂരിൽ അന്തരിച്ച കെ.ടി.സി. ബീരാൻ അറബി, ഉർദു ഭാഷകളെ മാതൃഭാഷയോളം സ്നേഹിച്ച ഭാഷാസ്നേഹി ആയിരുന്നുവെന്ന് റിയാദ് ചേന്ദമംഗലൂർ എക്സ്പാട്രിയേറ്റ്സ് അസോസിയേഷൻ (റീച്ച്) സംഘടിപ്പിച്ച അനുശോചനയോഗത്തിൽ സംസാരിച്ചവർ പറഞ്ഞു.

അബൂ നജീബ് എന്ന തൂലികാ നാമത്തിൽ 1950കളിൽ സ്ത്രീ നവോത്ഥാനത്തിനും വിദ്യാഭ്യാസ ഉന്നതിക്കുമായി നിരന്തരം എഴുതുകയും പ്രവർത്തിക്കുകയും ചെയ്തിരുന്ന ബീരാൻ പുരോഗമന ആശയ ചിന്തക്ക് തുടക്കം കുറിച്ച വ്യക്തി കൂടി ആയിരുന്നു.

റീച്ച് പ്രസിഡന്റ്‌ മുനാസ്, മുൻ പ്രസിഡന്റ്‌ സാജിദ് ചേന്ദമംഗലൂർ, മുഹമ്മദ്‌ കുട്ടി പാലിയിൽ, ഫസലുറഹ്മാൻ അമ്പലത്തിങ്ങൽ എന്നിവർ സംസാരിച്ചു. ചേന്ദമംഗലൂർ, ചരിത്രം - വർത്തമാനം എന്ന തലക്കെട്ടിൽ ക്വിസ് മത്സരം നടത്തി. ഇബ്രാഹിം കാരമൂല നന്ദി പറഞ്ഞു.

Tags:    
News Summary - KTC Beeran: Lover of language who loved Urdu literature

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.