റിയാദ്: കുദു കേളി 10ാമത് ഫുട്ബാൾ ടൂർണമെൻറിന്റെ ഫൈനലിൽ ബ്ലാസ്റ്റേഴ്സ് എഫ്.സി വാഴക്കാട്, അസീസിയ സോക്കറുമായി ഏറ്റുമുട്ടും. കഴിഞ്ഞ ദിവസം നടന്നസെമിഫൈനൽ പോരാട്ടങ്ങളിൽ നാലു ടീമുകളും പ്രഗത്ഭ താരങ്ങളെയാണ് നാട്ടിൽനിന്നും സൗദിയുടെ വിവിധ പ്രവിശ്യകളിൽ നിന്നുമായി കളത്തിലിറക്കിയത്. ഇസ്സ ഗ്രൂപ് അസീസിയ സോക്കർ, മിഡീസ്റ്റ് ഫുഡ് പ്രോഡക്ട് ആൻഡ് ഇമാദ് യൂനിഫോം റെയിൻബോ എഫ്.സിയുമായി ഏറ്റുമുട്ടിയ ആദ്യ സെമിയിൽ ഏകപക്ഷീയമായ ഒരു ഗോളിന് അസീസിയ സോക്കർ വിജയിച്ചു.
കളിയുടെ 48ാം മിനിറ്റിൽ ഷുഹൈബ് സലാം അസീസിയ സോക്കറിന് വേണ്ടി വിജയ ഗോൾ നേടി. വാശിയേറിയ മത്സരത്തിൽ ഇരു ടീമുകളും മികച്ച കളി കാഴ്ചവെച്ചു. മികച്ച കളിക്കാരനായി ഷുഹൈബ് സലാമിനെ തിരഞ്ഞെടുത്തു. റെയിൻബോക്ക് സെമിയിൽ അടിപതറി.
ആദ്യ സെമിയിൽ കേളി രക്ഷധികാരി സമിതിയംഗം ചന്ദ്രൻ തെരുവത്ത്, വൈസ് പ്രസിഡൻറ് ഗഫൂർ ആനമങ്ങാട്, ജോ.സെക്രട്ടറി മധു ബാലുശ്ശേരി, സംഘാടക സമിതി വൈസ് ചെയർമാൻ സെൻ ആൻറണി, ടെക്നിക്കൽ കമ്മിറ്റി അംഗം റാഷിക്, ഫസ് ക്ലാസ് റെൻറ് എ കാർ പ്രതിനിധികളായ കെ.ആർ. ലിനീഷ്, പി.വി. നൗഷാദ്, റോയൽ ട്രാവൽസ് പ്രതിനിധി സമദ് എന്നിവർ കളിക്കാരുമായി പരിചയപ്പെട്ടു. ഫോർവേഡ് ലോജസ്റ്റിക് ആൻഡ് റോമ കാസ്ലെ ബ്ലാസ്റ്റേഴ്സ് എഫ്.സി വാഴക്കാട്, ദാറൂപ് മെഡിസിൻസ് ആൻഡ് അറഫ ഗോൾഡ് കൊണ്ടോട്ടി റിയൽ കേരള എഫ്.സിയുമായി ഏറ്റുമുട്ടിയ രണ്ടാം സെമിയിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ബ്ലാസ്റ്റേഴ്സ് വാഴക്കാട് വിജയിച്ചു. മികച്ച കളിക്കാരനായി മുഹമ്മദ് ഡാനിഷിനെ തിരഞ്ഞെടുത്തു. രണ്ടാം സെമിയിൽ കേളി രക്ഷാധികാരി സമിതി അംഗം ടി.ആർ. സുബ്രഹ്മണ്യൻ, ജോ.സെക്രട്ടറി സുനിൽ കുമാർ, ടെക്നിക്കൽ കമ്മിറ്റിയംഗങ്ങളായ ത്വയ്യിബ്, ഇസ്മാഈൽ കൊടിഞ്ഞി, കുദു റിയാദ് ഏരിയ മാനേജർ പവിത്രൻ, സ്പൈസ് വേൾഡ് എം.ഡി. ലത്തീഫ് കൂളിമാട്, അൽ ഇൻമ ബാങ്ക് പ്രതിനിധികളായ മുഹമ്മദ് ശഹരി, അബ്ദുല്ല ശഹരി, റിയാദ് വില്ല പ്രോജക്ട് മാനേജർ രതീഷ് എന്നിവർ കളിക്കാരുമായി പരിചയപ്പെട്ടു. ഫൈനൽ വെള്ളിയാഴ്ച വൈകീട്ട് ആറിന് നടക്കും. മത്സരത്തിന് മുമ്പ് ട്രോഫി അനാച്ഛാദനവും കുട്ടികളുടെ വിവിധ കലാപരിപാടികളും സമാപന സമ്മേളനവും ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.