റിയദ്: കുദു-കേളി 10ാമത് ഫുട്ബാൾ ടൂർണമെൻറിന്റെ ട്രോഫികൾ അനാച്ഛാദനം ചെയ്തു. റിയാദ് സുലൈയിലെ അൽമുത്തവ പാർക്ക് സ്റ്റേഡിയത്തിൽ നടന്ന സദസ്സിൽ കുദു പ്രതിനിധികളും ലുലു പ്രതിനിധികളും ചേർന്ന് ട്രോഫികൾ അനാച്ഛാദനം ചെയ്തു.
കേളി പ്രസിഡൻറ് സെബിൻ ഇഖ്ബാൽ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ് പരിപാടി വിശദീകരിച്ചു. റിയാദിൽ മറ്റ് ഫുട്ബാൾ ടൂർണമെൻറുകളിൽ നൽകാത്ത വലിയ ട്രോഫികളാണ് ടൂർണമെൻറിന്റെ ഭാഗമായി കേളി നൽകുന്നത്. കേരളത്തിൽനിന്ന് കേളി അംഗങ്ങളാണ് ട്രോഫികൾ റിയാദിൽ എത്തിച്ചത്. വിന്നർ ട്രോഫിക്ക് രണ്ട് മീറ്റർ ഉയരവും റണ്ണറപ്പ് ട്രോഫിക്ക് 1.7 മീറ്റർ ഉയരവുമാണുള്ളത്.
ചടങ്ങുകളോടനുബന്ധിച്ച് കേളി പ്രവർത്തകരും കുടുംബവേദി അംഗങ്ങളും അവതരിപ്പിച്ച ഒപ്പന, അറബിക് ഡാൻസ്, സിനിമാറ്റിക് ഡാൻസ്, ഫ്ലാഷ് മോബ് എന്നീ കലാപരിപാടികളും അരങ്ങേറി. കേളി സെക്രട്ടറി സുരേഷ് കണ്ണപുരം സ്വാഗതവും ട്രഷറർ ജോസഫ് ഷാജി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.