ലേ​ൺ ദ ​ഖു​ർ​ആ​ന്‍റെ പു​ന​രാ​വ​ർ​ത്ത​നം അ​ഞ്ചാം​ഘ​ട്ട പാ​ഠ​പു​സ്ത​കം ശൈ​ഖ് ഡോ. ​അ​ലി ബി​ൻ

നാ​സ​ർ അ​ൽ​ശ​ല​ആ​ൻ പ്ര​കാ​ശ​നം ചെ​യ്യു​ന്നു

ലേ​ൺ ദ ​ഖു​ർ​ആ​ൻ (പു​ന​രാ​വ​ർ​ത്ത​നം) അ​ഞ്ചാം ഘ​ട്ട പാ​ഠ​പു​സ്ത​കം പ്ര​കാ​ശ​നം ചെ​യ്തു

റി​യാ​ദ്: 23 വ​ർ​ഷ​മാ​യി റി​യാ​ദ് ഇ​ന്ത്യ​ൻ ഇ​സ്​​ലാ​ഹി സെ​ന്‍റ​ർ മ​ല​യാ​ളി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ഖു​ർ​ആ​ൻ പ​ഠ​ന പ​ദ്ധ​തി​യാ​യ ലേ​ൺ ദ ​ഖു​ർ​ആ​ന്‍റെ പു​ന​രാ​വ​ർ​ത്ത​നം അ​ഞ്ചാം​ഘ​ട്ട പാ​ഠ​പു​സ്ത​കം പ്ര​കാ​ശ​നം ചെ​യ്തു.

മാ​ന​വ​വി​ഭ​വ ശേ​ഷി-​സാ​മൂ​ഹി​ക വി​ക​സ​ന മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ബ​ത്ഹ കാ​ൾ ആ​ൻ​ഡ്​ ഗൈ​ഡ​ൻ​സ് സെ​ന്‍റ​ർ മേ​ധാ​വി ശൈ​ഖ് ഡോ. ​അ​ലി ബി​ൻ നാ​സ​ർ അ​ൽ​ശ​ല​ആ​ൻ പാ​ഠ​പു​സ്ത​കം അ​റ​ഫാ​ത്ത് കോ​ട്ട​യ​ത്തി​ന് ന​ൽ​കി പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു. ഖു​ർ​ആ​ന്‍റെ സ​ത്യ​സ​ന്ദേ​ശ​ങ്ങ​ൾ ജ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കാ​ൻ റി​യാ​ദ് ഇ​ന്ത്യ​ൻ ഇ​സ്​​ലാ​ഹി സെ​ന്‍റ​ർ ന​ട​ത്തു​ന്ന ലേ​ൺ ദ ​ഖു​ർ​ആ​ൻ പോ​ലു​ള്ള പ​ദ്ധ​തി​ക​ൾ കൊ​ണ്ട് സാ​ധി​ക്കു​മെ​ന്നും മ​ല​യാ​ളി​ക​ൾ ന​ട​ത്തു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മാ​തൃ​കാ​പ​ര​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഗൈ​ഡ​ൻ​സ് സെ​ന്‍റ​ർ ഉ​പ​മേ​ധാ​വി ശൈ​ഖ് സ്വാ​ലി​ഹ് ബി​ൻ നാ​സ​ർ അ​ൽ​ഖ​ത്താ​ഫ് പ്ര​കാ​ശ​ന​ച്ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

മ​ല​യാ​ളി​ക​ൾ​ക്കി​ട​യി​ലെ ഖു​ർ​ആ​ൻ പ​ഠ​ന​വേ​ദി​യാ​ണ് ലേ​ൺ ദ ​ഖു​ർ​ആ​ൻ. 23 വ​ർ​ഷ​മാ​യി തു​ട​രു​ന്ന പ​ഠ​ന​പ​ദ്ധ​തി​യു​ടെ പു​ന​രാ​വ​ർ​ത്ത​ന​ത്തി​ന്‍റെ അ​ഞ്ചാം ഘ​ട്ട​ത്തി​ൽ മു​ഹ​മ്മ​ദ് അ​മാ​നി മൗ​ല​വി ര​ചി​ച്ച ഖു​ർ​ആ​ൻ വി​വ​ര​ണ പു​സ്ത​ക​ത്തി​ലെ സൂ​റ​ത്തു​ൽ ജാ​സി​യ മു​ത​ൽ ഖാ​ഫ് വ​രെ​യു​ള്ള പാ​ഠ​ഭാ​ഗ​മാ​ണ് ഉ​ൾ​പ്പെ​ടു​ത്തി​യ​ത്. പാ​ഠ​പു​സ്ത​കം സൗ​ദി​യി​ലെ ജി​ദ്ദ, യാം​ബു, റി​യാ​ദ്, ദ​മ്മാം, അ​ൽ​ഖോ​ബാ​ർ, അ​ഖ്റ​ബി​യ, വാ​ദി ദ​വാ​സി​ർ, ബീ​ഷ, ഖ​മീ​സ്​ മു​ശൈ​ത്ത്, ജു​ബൈ​ൽ ഉ​ൾ​പ്പെ​ടെ വി​വി​ധ പ്ര​വി​ശ്യ​ക​ളി​ലെ 30ഓ​ളം ലേ​ൺ ദ ​ഖു​ർ​ആ​ൻ സെ​ന്‍റ​റു​ക​ളി​ൽ ല​ഭ്യ​മാ​ണെ​ന്ന് റി​യാ​ദ് ഇ​ന്ത്യ​ൻ ഇ​സ്​​ലാ​ഹി സെ​ന്‍റ​ർ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്ദു​റ​സാ​ഖ് സ്വ​ലാ​ഹി അ​റി​യി​ച്ചു.

കേ​ര​ള​ത്തി​ലെ മു​ഴു​വ​ൻ ജി​ല്ല​ക​ളി​ലും പാ​ഠ​പു​സ്ത​കം ല​ഭി​ക്കും. റി​യാ​ദ് ഇ​ന്ത്യ​ൻ ഇ​സ്​​ലാ​ഹി സെ​ന്‍റ​ർ പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൽ ഖ​യ്യൂം ബു​സ്താ​നി, ട്ര​ഷ​റ​ർ മു​ഹ​മ്മ​ദ് സു​ൽ​ഫി​ക്ക​ർ, ബ​ത്ഹ ഗൈ​ഡ​ൻ​

സ് സെ​ന്‍റ​ർ മ​ല​യാ​ള​വി​ഭാ​ഗം ദാ​ഈ മു​ഹ​മ്മ​ദ് കു​ട്ടി ക​ട​ന്ന​മ​ണ്ണ, അ​ബ്ദു​റ​ഹ്​​മാ​ൻ മ​ദീ​നി, അ​ബ്ദു​ൽ വ​ഹാ​ബ് പാ​ല​ത്തി​ങ്ങ​ൽ, ഫൈ​സ​ൽ ബു​ഖാ​രി എ​ന്നി​വ​ർ പ്ര​കാ​ശ​ന​ച്ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. സി​ഗ്ബ​ത്തു​ല്ല, ഷം​സു​ദ്ദീ​ൻ പു​ന​ലൂ​ർ, ഇ​ക്ബാ​ൽ വേ​ങ്ങ​ര, മു​ജീ​ബ് ഒ​താ​യി എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക്​ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Lane The Quran Fifth Phase Textbook Published

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.