റിയാദ്: സൗദി തലസ്ഥാനനഗരത്തിലെ വ്യവസായപ്രദേശത്തെ ഒരു ഗോഡൗണിൽ തീപിടിത്തം. റിയാദ് ഉമ്മുശുആൽ ഡിസ്ട്രിക്ടിൽ പ്രവർത്തിക്കുന്ന ഗോഡൗണിലാണ് വൻ അഗ്നിബാധ. തിങ്കളാഴ്ച വൈകീട്ടാണ് സ്ഥാപനത്തിൽ തീ പടർന്നുപിടിച്ചത്.
മണിക്കൂറുകൾ നീണ്ട കഠിനശ്രമങ്ങളിലൂടെ സിവിൽ ഡിഫൻസ് തീയണച്ചു.ആർക്കും പരിക്കില്ല. കഴിഞ്ഞദിവസം റിയാദ് അൽറവാബി ഡിസ്ട്രിക്ടിൽ വിദ്യാഭ്യാസമന്ത്രാലയത്തിന് കീഴിൽ പാഠപുസ്തകങ്ങൾ സൂക്ഷിക്കുന്ന ഗോഡൗണിലും അഗ്നിബാധയുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.