ജുബൈൽ: സൗദിയുടെ കിഴക്കൻ പ്രവിശ്യയിൽ 24 പുതിയ വികസന പദ്ധതികൾക്ക് തുടക്കമായി. പരിസ്ഥിതി, ജല, കാർഷിക മന്ത്രാലയത്തിെൻറ നേതൃത്വത്തിൽ നടക്കുന്ന വികസന പദ്ധതികൾ സൗദി ബിൻ നായിഫ് ബിൻ അബ്ദുൽ അസീസ് രാജകുമാരൻ ഉദ്ഘാടനം ചെയ്തു. ജുബൈൽ, ദമ്മാം, ഹഫർ അൽ-ബാതിൻ, അൽ-അഹ്സ, ഖത്തീഫ്, ഖഫ്ജി, ഒലയ വില്ലേജ്, അൽ-നയ്യരിയ, റാസ് തനൂര, അൽഖോബാർ എന്നിവിടങ്ങളിൽ 560 ദശലക്ഷം ഡോളർ ചെലവിട്ടാണ് പദ്ധതി പൂർത്തിയാക്കുന്നത്.
ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതികൾ ആരംഭിച്ചിട്ടുള്ളത്.പരിസ്ഥിതി, ജല, കൃഷിമന്ത്രി ഡോ. അബ്ദുറഹ്മാൻ അൽ-ഫഡ്ലി ചടങ്ങിൽ പങ്കെടുത്തു. മേഖലയുടെ വികസനത്തിന് സൗദി നേതൃത്വം നൽകിയ പിന്തുണക്ക് അദ്ദേഹം നന്ദി പറഞ്ഞു. സുസ്ഥിര കാർഷിക, ഗ്രാമവികസനം പ്രോത്സാഹിപ്പിക്കുന്നതിന് സൗദി അറേബ്യ നിരവധി പദ്ധതികളാണ് ആവിഷ്കരിച്ച് നടപ്പാക്കിവരുന്നത്. സുസ്ഥിര ഗ്രാമവികസന പദ്ധതിയുടെ ഗുണഭോക്താക്കളെ സഹായിക്കുന്നതിനായി അടുത്തിടെ 'റീഫ്' (https://reef.gov.sa) എന്ന ഇ-പോർട്ടൽ ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.