റിയാദ്: റിയാദ് ഇന്ത്യൻ ഇസ്ലാഹി സെൻറർ നടത്തുന്ന ഖുർആൻ പഠന പദ്ധതിയായ ലേൺ ദ ഖുർആെൻറ റിയാദ് ഏരിയയിലെ ഓപൺ ബുക്ക് പരീക്ഷയിലെ ഉത്തരക്കടലാസ് സമർപ്പിക്കേണ്ട തീയതി വെള്ളിയാഴ്ച അവസാനിക്കും. ലേൺ ദ ഖുർആൻ മൂന്നാംഘട്ടം സൂറത്തുൽ മുജാദില മുതൽ തഹ്രിം വരെയുള്ള പാഠപുസ്തകത്തോടൊപ്പമുള്ള ഓപൺ ബുക്ക് ചോദ്യോത്തരങ്ങളിൽനിന്ന് 75 ചോദ്യങ്ങൾക്കാണ് ഉത്തരം നൽകേണ്ടത്.
നിലവിലെ പ്രത്യേക സാഹചര്യത്തിൽ ഉത്തരങ്ങൾ സമർപ്പിക്കാൻ ഓൺലൈൻ സംവിധാനമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. പഠിതാക്കൾക്കും പരീക്ഷാർഥികൾക്കും ലഭിക്കുന്ന ഗൂഗ്ൾ ലിങ്ക് വഴിയോ അല്ലെങ്കിൽ വാട്സ്ആപ്പിലൂടെ ലഭിക്കുന്ന പി.ഡി.എഫ് ഫോറം വഴിയോ ഉത്തരങ്ങൾ സമർപ്പിക്കാവുന്നതാണ്. ഏതെങ്കിലും ഒരു മാർഗം മാത്രം സ്വീകരിച്ചാൽ മതി. വിവരങ്ങൾക്ക് 0507462528, 0550524242, 0506264219 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
ലേൺ ദ ഖുർആൻ ക്ലാസുകൾ അടുത്ത മാസം മുതൽ ഓൺലൈൻ പഠന ക്ലാസുകളിലൂടെ സൗദി അറേബ്യയിലെ മുഴുവൻ പ്രവിശ്യകളിലും ലഭിക്കുമെന്നും ഓപൺ ബുക്ക് പരീക്ഷാർഥികളിൽനിന്ന് മികച്ച വിജയം നേടുന്നവർക്ക് സമ്മാനങ്ങൾ നൽകുമെന്നും പദ്ധതി ഡയറക്ടർ അബ്ദുൽ ഖയ്യൂം ബുസ്താനിയും റിയാദ് ഇന്ത്യൻ ഇസ്ലാഹി സെൻറർ ഭാരവാഹികളും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.