ജിദ്ദ:‘നാം അല്ലാഹുവിനെ അറിയുക’ എന്ന വിഷയത്തിൽ ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെന്റർ സംഘടിപ്പിച്ച പരിപാടിയിൽ അബൂഹുറൈറ മുത്തേടം പ്രഭാഷണം നടത്തി. മനുഷ്യബുദ്ധിയെ ഉണർത്തുന്ന ചോദ്യങ്ങളാണ് ഖുർആൻ ചോദിക്കുന്നതെന്നദ്ദേഹം പറഞ്ഞു.
നിത്യജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്ത വെള്ളം, വായു, ഭക്ഷണം, വസ്ത്രം, പാർപ്പിടം തുടങ്ങി കുടുംബം, സമ്പത്ത് എന്നിവയെല്ലാം സ്രഷ്ടാവിന്റെ അനുഗ്രഹങ്ങളാണ്. ഈ അനുഗ്രഹങ്ങൾക്കൊക്കെ മനുഷ്യർ നന്ദി കാണിക്കേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അബ്ബാസ് ചെമ്പൻ അധ്യക്ഷത വഹിച്ചു. നൂരിഷ വള്ളിക്കുന്ന് സ്വാഗതവും നൗഫൽ കരുവാരക്കുണ്ട് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.