ജിദ്ദ: ഏറെ കഴിവുകളുണ്ടായിട്ടും വേദികൾ കിട്ടാതെ നാലു ചുമരുകൾക്കുള്ളിൽ മാത്രം പാട്ടുപാടി ഒതുങ്ങിക്കൂടിയിരുന്ന നിരവധി ഗായകരെ പൊതുരംഗത്തേക്കെത്തിച്ച് മാതൃക കാട്ടിയിരിക്കുകയാണ് ജിദ്ദയിൽ കലാ, സാംസ്കാരിക രംഗത്ത് പ്രവർത്തിക്കുന്ന ലാലു മീഡിയ.
‘പാടാം നമുക്ക് പാടാം’ എന്ന പേരിൽ സംഗീത വിരുന്നൊരുക്കിയ വേദിയിൽ ജിദ്ദയിലെ ഒട്ടേറെ പുതിയ ഗായകർ ഗാനങ്ങളവതരിപ്പിച്ചു. പാകിസ്താനി ഗായകനായ കാസിം ആലപിച്ച മാപ്പിളപ്പാട്ട് അടക്കം എല്ലാ ഗാനങ്ങളും സദസ്സ് ഏറ്റെടുത്തു.
അബ്ദുൽ ഖാദർ ആലുവ, ബാസിത്, നാണി, ഹാരിസ്, മുനീർ, അഷ്റഫ് മൂന്നിയൂർ, കെ.പി മുസ്തഫ, നാസർ വളാഞ്ചേരി, നാസർ പൊറ്റയിൽ, സഹദ്, മുജീബ് വയനാട്, രമ്യ ബ്രൂസി, സുമി അബ്ദുൽ ഖാദർ, യദു നന്ദൻ തുടങ്ങിയവർ ഗാനങ്ങൾ ആലപിച്ചു. ശ്രീലത ടീച്ചർ ഒരുക്കിയ കുട്ടികളുടെ നൃത്തം പരിപാടിക്ക് മാറ്റുകൂട്ടി. സി.എം. അഹമ്മദ്, ഹസ്സൻ കൊണ്ടോട്ടി എന്നിവർ അവതാരകരായിരുന്നു. വിവിധ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ, മാധ്യമ രംഗത്തെ വ്യക്തിത്വങ്ങൾ പരിപാടിക്ക് ആശംസകൾ നേർന്നു.
ലാലു മീഡിയ മാനേജിങ് ഡയറക്ടർ മുസ്തഫ കുന്നുംപുറം, അഷ്റഫ് ചുക്കൻ, അമീർ പരപ്പനങ്ങാടി, ഗഫൂർ മാഹി എന്നിവർ നേതൃത്വം നൽകി. മുബാറക് വാഴക്കാട് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.