ജുബൈൽ: ശ്രുതിമധുരമായി കവിത ചൊല്ലി ജുബൈലിലെ പ്രവാസി മലയാളി സമൂഹത്തിെൻറ മനംകവർന്ന ലിനീഷിെൻറ പുതിയ ആൽബം തരംഗമാകുന്നു. ജുബൈൽ അൽമുവാസത്ത് ആശുപത്രി ജീവനക്കാരൻ കണ്ണൂർ ചക്കരക്കല്ല് തലമുണ്ട സ്വദേശി ലിനീഷ് കണ്ണൂരിെൻറ 'ഒന്നും പറയാതെ'എന്ന ആൽബമാണ് ശ്രദ്ധേയമാകുന്നത്. നാട്ടിൽ പഠനകാലത്തുതന്നെ നാടകവും കവിത ചൊല്ലലുമായി നടന്നിരുന്ന ലിനീഷ് 12 വർഷം മുമ്പാണ് അൽ-മുവാസത്ത് ആശുപത്രിയിൽ അക്കൗണ്ടൻറായി എത്തിയത്. കവിതകളായിരുന്നു ഇഷ്ടമുള്ള മേഖല. പ്രശസ്തരും അല്ലാത്തവരുമായവരുടെ കവിതകൾ ചൊല്ലി സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നതാണ് പ്രധാന വിനോദം.
ഇത്തരത്തിൽ നൂറിലേറെ കവിതകൾ ലിനീഷ് പോസ്റ്റ് ചെയ്തു. അവസരം ലഭിക്കുമ്പോഴൊക്കെ പൊതുവേദികളിൽ ആലപിക്കും. പിന്നീടാണ് സ്വന്തമായി കവിത രചിക്കാൻ തുടങ്ങിയത്. 12ലേറെ കവിതകൾ രചിച്ചു. പ്രണയവും വിരഹവും ചാലിച്ച് 'ഒന്നും പറയാതെ'എന്ന ആൽബം കഴിഞ്ഞ മാസമാണ് പുറത്തിറങ്ങിയത്. ലിനീഷ് രചിച്ച് സുഹൃത്തുക്കളായ ഷാനവാസ്, ജിഷ് സണ്ണിച്ചൻ എന്നിവരുടെ സഹായത്തോടെ ജുബൈലിൽ തന്നെ ചിത്രീകരിച്ചു. നാട്ടിൽനിന്ന് ഗായകൻ രഞ്ജിത് കണ്ണൂർ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. മലയാളി നഴ്സിെൻറ ജീവിത പശ്ചാത്തലത്തിൽ ഒരുക്കിയ 'മകളേ'എന്ന ആൽബത്തിെൻറ ഗാനചിത്രീകരണം അൽ-മന ആശുപത്രി ചുറ്റുവട്ടങ്ങളിൽ പൂർത്തിയായിട്ടുണ്ട്. ദുബൈയിൽ അറിയപ്പെടുന്ന പ്രവാസി ഗായിക സവിത മഹേഷ് ആണ് 'മകളേ'യിലെ ഗാനം ആലപിച്ചിരിക്കുന്നത്.
ജുബൈലിലെ ഗായകരായ സയ്യിദ് മുഹമ്മദ്, ബുഖാരി എന്നിവർ ചേർന്ന് ആലപിച്ച ലിനീഷിെൻറ മറ്റൊരു ഗാനത്തിെൻറ റെക്കോഡിങ് കഴിഞ്ഞദിവസം പൂർത്തിയായി. തിരുവനന്തപുരം സ്വദേശി ജയദേവൻ വാസുദേവൻ ചിട്ടപ്പെടുത്തിയ 'രാഗമായി'എന്ന ഗസൽ ആൽബം ഉടൻ ചിത്രീകരണം ആരംഭിക്കും. 'സൃഷ്ടിപഥം'എന്ന കവികളുടെ ഗ്രൂപ്പിൽ സജീവമായി ലിനീഷ് കവിതകൾ രചിക്കുന്നുണ്ട്. കോവിഡ് പടർന്നുപിടിച്ച സമയം നടത്തിയ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ പേരിൽ നവോദയ, ജുബൈൽ മലയാളി സമാജം എന്നീ സംഘടനകൾ ലിനീഷിനെ ആദരിച്ചിരുന്നു. ബ്രിട്ടനിൽ നഴ്സായി ജോലി ചെയ്യുന്ന കാവ്യയാണ് ഭാര്യ. മക്കൾ: കാശിനാഥ്, ലക്ഷ്യ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.