റിയാദ്: പ്രശ്നസങ്കീർണമായ ലോകക്രമത്തിൽ പരിഹാരങ്ങൾ തേടുന്നവർ പലപ്പോഴും ദുരന്തങ്ങളിലേക്ക് തള്ളിയിടുകയാണെന്നും നമ്മെ സൃഷ്ടിച്ച് പരിപാലിക്കുന്ന ലോകനാഥന്റെ സന്ദേശങ്ങൾക്ക് കാതോർത്ത് പരിഹാരങ്ങൾ കണ്ടെത്താൻ സാധിക്കുമെന്നും റിയാദ് ഇസ്ലാഹി സെന്റേഴ്സ് കോഓഡിനേഷൻ കമ്മിറ്റി (ആർ.ഐ.സി.സി) സംഘടിപ്പിച്ച ഖുർആൻ സമ്മേളനം അഭിപ്രായപ്പെട്ടു. സലാഹിയ ഇസ്തിറാഹയിൽ നടന്ന സമ്മേളനത്തിൽ വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ കേരള ജനറൽ സെക്രട്ടറി ടി.കെ. അഷ്റഫ്, വൈസ് പ്രസിഡൻറ് അബൂബക്കർ സലഫി, പീസ് റേഡിയോ സി.ഇ.ഒ ഹാരിസ് ബിൻ സലിം, അബ്ദുല്ല അൽ ഹികമി, ഷുക്കൂർ ചക്കരക്കല്ല്, ആഷിക് അൽ ഹികമി തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ പ്രഭാഷണം നടത്തി. ആർ.ഐ.സി.സി ചെയർമാൻ ഉമർ ഫാറൂഖ് വേങ്ങര അധ്യക്ഷത വഹിച്ചു. ശൈഖ് അബ്ദുറഹ്മാൻ അൽ ഈദാൻ മുഖ്യാതിഥിയായി.
മുഹമ്മദ് കുട്ടി പുളിക്കൽ, ജഅ്ഫർ പൊന്നാനി, ഇഖ്ബാൽ കൊല്ലം, അബ്ദുറഊഫ് സ്വലാഹി, ഷഹീൻ അൽ ഹികമി, അമീൻ അൽ ഹികമി, ആരിഫ് കക്കാട്, ശിഹാബ് അലി തുടങ്ങിയവർ സംസാരിച്ചു. ഷബീബ് കരുവള്ളി, മൊയ്തു അരൂർ, അഷ്റഫ് തേനാരി എന്നിവർ പ്രസീഡിയം നിയന്ത്രിച്ചു. അബ്ദുറഹീം പേരാമ്പ്ര, ഉമർ ശരീഫ്, മുജീബ് പൂക്കോട്ടൂർ, യാസർ അറഫാത്ത്, ഷൗക്കത്ത് കാളികാവ്, അർഷദ് ആലപ്പുഴ, നൂറുദ്ദീൻ തളിപ്പറമ്പ്, ഉബൈദ് തച്ചമ്പാറ, റിയാസ് ചൂരിയോട്, അനീസ് എടവണ്ണ, അബ്ദുസ്സലാം കുളപ്പുറം, ഷഹീർ പുളിക്കൽ, അഷ്റഫ് പൂക്കോട്ടൂർ, ഷമീർ കാളികാവ്, ഷഹജാസ് പയ്യോളി, ഹുസ്നി പുളിക്കൽ, തൻസീം കാളികാവ്, ഷൈജൽ വയനാട്, നൗഷാദ് കണ്ണൂർ, നസീഹ് അബ്ദുറഹ്മാൻ, യൂസുഫ് കൊല്ലം, ശബാബ് കാളികാവ്, ജസീല ടീച്ചർ, യു.കെ. ഷഹന, എം.ടി. സബീഹ, റജ്ല, സുമയ്യ, കെ.വി. ഷബാന, ഷബ്ന, ഷെരിഹാൻ, അശ്രിൻ, ഹസ്ന, റജീന, ബനീറ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.