ഖമീസ് മുശൈത്: ‘എഴുത്തുകാരുടെയും വായനക്കാരുടെയും ഉത്സവ’മായി ഖമീസ് മുശൈത്തിൽ സാഹിത്യോത്സവത്തിന് തുടക്കമായി. ഇതിെൻറ ഭാഗമായി അരങ്ങേറിയ പരമ്പരാഗത കലാസംഘങ്ങളുടെ പ്രകടനം കാണികളുടെ ശ്രദ്ധ പിടിച്ചുപറ്റി. ഖമീസ് മുശൈത്തിലെ അമീർ സുൽത്താൻ സാംസ്കാരിക കേന്ദ്രത്തിലാണ് സാഹിത്യ- പ്രസിദ്ധീകരണ- വിവർത്തന അതോറിറ്റി ‘സൗദിയിൽ നിന്ന് ലോകത്തേക്ക് സാഹിത്യ മൂല്യം’ എന്ന ശീർഷകത്തിൽ ഉത്സവം സംഘടിപ്പിച്ചത്. ഈ മാസം നാലിന് ആരംഭിച്ച ഉത്സവം 10 വരെ നീളും. ഉത്സവ ദിവസങ്ങളിൽ, അസീറിലെ കലാസംഘങ്ങൾ അവതരിപ്പിക്കുന്ന പരമ്പരാഗത കലകളുടെ വിവിധ രൂപങ്ങളാണ് അരങ്ങേറുന്നത്.
നിരവധി പേരാണ് പരമ്പരാഗത കലാപ്രകടനങ്ങൾ ആസ്വാദിക്കാനെത്തുന്നത്. ഉത്സവത്തെ സമ്പന്നമാക്കാനും പ്രത്യേകിച്ച് അസീർ മേഖലയിൽ നിലനിൽക്കുന്ന പാരമ്പര്യ കലകളെ സന്ദർശകരെ പരിചയപ്പെടുത്താനും ലക്ഷ്യമിട്ട് നിരവധി പരമ്പരാഗത കലകൾ അവതരിപ്പിക്കുന്നതെന്ന് ‘ശഹ്റാൻ’ പരമ്പരാഗത കലാ ബാൻഡ് തലവൻ മുഹമ്മദ് അൽശഹ്റാനി പറഞ്ഞു. ദിവസവും നാല് സെഷനുകളിലായി 16 വ്യത്യസ്ത തരം പരമ്പരാഗത കലാരൂപങ്ങൾ അവതരിപ്പിക്കുന്നു. അവ പ്രദേശത്തിെൻറ ആചാരങ്ങളുടെയും പാരമ്പര്യങ്ങളുടെയും ഭാഗമായി കണക്കാക്കപ്പെടുന്നുവെന്നും അൽശഹ്റാനി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.