അറബിക്​ കാലിഗ്രാഫി വർഷത്തിന്​ പിന്തുണ നൽകി സൗദി ലുലു ഗ്രൂപ്​ ആവിഷ്​കരിച്ച പദ്ധതിയുടെ ഉദ്​ഘാടന ചടങ്ങ്​

സൗദിയിലെ ലുലു ഗ്രൂപ്​ അറബി കാലിഗ്രാഫി വർഷം ആഘോഷിക്കുന്നു

റിയാദ്​: അറബി കാലിഗ്രാഫിയുടെ ചരിത്രവും സൗന്ദര്യശാസ്ത്രവും സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും ആഘോഷിക്കുന്നതിനുമായി സൗദി സാംസ്കാരിക മന്ത്രാലയം 2021 അറബിക്​ കാലിഗ്രാഫി വർഷമായി കൊണ്ടാടുന്നതിനെ പിന്തുണച്ച്​ ലുലു ഗ്രൂപ്​. അറബി കാലിഗ്രാഫിയെ കൂടുതൽ ജനകീയമാക്കാൻ വിവിധ പദ്ധതികളാണ്​ ഏറെ അഭിമാനത്തോടെ തങ്ങൾ ആവിഷ്​കരിച്ച്​ നടപ്പാക്കുന്നതെന്ന്​ ലുലു മാനേജ്​മെൻറ്​ വാർത്താക്കുറിപ്പിൽ അറിയിച്ചു.

സൗദിയിലെ 22 ലുലു ഹൈപർമാർക്കറ്റുകളിൽ ഉടൻ തന്നെ പേപ്പർ ബാഗുകൾ, ഷോപ്പിങ്​ ബാഗുകൾ, പുനരുപയോഗിക്കാവുന്ന ബാഗുകൾ തുടങ്ങി എല്ലാ പോയിൻറ്​ ഓഫ് സെയിൽ മെറ്റീരിയലുകളിലും സവിശേഷമായ അറബി കാലിഗ്രാഫിക് ആർട്ട് വർക്കുകൾ ഉപയോഗിക്കാൻ തുടങ്ങും. ചരിത്രപരമായ പൈതൃകവും സൗന്ദര്യവും പ്രദർശിപ്പിക്കുന്ന അറബി കാലിഗ്രാഫിയുടെ സമ്പന്നതയിലേക്ക് ലോകത്തി​െൻറ ​ശ്രദ്ധ ക്ഷണിക്കാൻ സൗദി മന്ത്രാലയത്തി​െൻറ ഒരു വർഷം നീളുന്ന ആഘോഷം സഹായിക്കുമെന്നും വാർത്താക്കുറിപ്പിൽ പറഞ്ഞു.

ലുലുവി​െൻറ ഷോപ്പിങ്​ പാക്കേജിങ്​ വസ്​തുക്കളിൽ കാലിഗ്രാഫി കലാവേല രേ​ഖപ്പെടുത്തും. പ്രാദേശിക സംസ്കാരവും സാമൂഹിക സംരംഭങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനുള്ള ലുലു ഗ്രൂപ്പി​െൻറ പ്രതിബദ്ധതയുടെ ഭാഗമായാണ് മന്ത്രാലയത്തെ പിന്തുണയ്ക്കുന്നതിനുള്ള ഈ സംരംഭം നടപ്പാക്കുന്നത്​. അറബ് ലോകത്തി​െൻറ സൗന്ദര്യവും പ്രചോദനാത്മകവുമായ സാംസ്കാരിക പൈതൃകവും പ്രോത്സാഹിപ്പിക്കാനുള്ള മന്ത്രാലയത്തി​െൻറ ലക്ഷ്യത്തോടൊപ്പം നിൽക്കുന്നതിൽ അഭിമാനമുണ്ടെന്ന് സൗദി​ ലുലു ഹൈപർമാർക്കറ്റ്സ് ഡയറക്ടർ ഷെഹിം മുഹമ്മദ് പറഞ്ഞു.

2021 അറബിക് കാലിഗ്രാഫി വർഷത്തിൽ, സൗദി സാംസ്കാരിക മന്ത്രാലയവുമായി ചേർന്ന് പ്രവർത്തിക്കാനും അറബി കാലിഗ്രാഫിയുടെ വിസ്മയകരമായ സൗന്ദര്യശാസ്​ത്രത്തെയും ആസ്വാദ്യതയെും യുവതലമുറക്ക്​ കൂടി പകർന്നുകൊടുക്കാനും തങ്ങൾ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - Lulu Group of Saudi Arabia celebrates the Year of Arabic Calligraphy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.