സൗദിയിലെ ലുലു ഗ്രൂപ് അറബി കാലിഗ്രാഫി വർഷം ആഘോഷിക്കുന്നു
text_fieldsറിയാദ്: അറബി കാലിഗ്രാഫിയുടെ ചരിത്രവും സൗന്ദര്യശാസ്ത്രവും സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും ആഘോഷിക്കുന്നതിനുമായി സൗദി സാംസ്കാരിക മന്ത്രാലയം 2021 അറബിക് കാലിഗ്രാഫി വർഷമായി കൊണ്ടാടുന്നതിനെ പിന്തുണച്ച് ലുലു ഗ്രൂപ്. അറബി കാലിഗ്രാഫിയെ കൂടുതൽ ജനകീയമാക്കാൻ വിവിധ പദ്ധതികളാണ് ഏറെ അഭിമാനത്തോടെ തങ്ങൾ ആവിഷ്കരിച്ച് നടപ്പാക്കുന്നതെന്ന് ലുലു മാനേജ്മെൻറ് വാർത്താക്കുറിപ്പിൽ അറിയിച്ചു.
സൗദിയിലെ 22 ലുലു ഹൈപർമാർക്കറ്റുകളിൽ ഉടൻ തന്നെ പേപ്പർ ബാഗുകൾ, ഷോപ്പിങ് ബാഗുകൾ, പുനരുപയോഗിക്കാവുന്ന ബാഗുകൾ തുടങ്ങി എല്ലാ പോയിൻറ് ഓഫ് സെയിൽ മെറ്റീരിയലുകളിലും സവിശേഷമായ അറബി കാലിഗ്രാഫിക് ആർട്ട് വർക്കുകൾ ഉപയോഗിക്കാൻ തുടങ്ങും. ചരിത്രപരമായ പൈതൃകവും സൗന്ദര്യവും പ്രദർശിപ്പിക്കുന്ന അറബി കാലിഗ്രാഫിയുടെ സമ്പന്നതയിലേക്ക് ലോകത്തിെൻറ ശ്രദ്ധ ക്ഷണിക്കാൻ സൗദി മന്ത്രാലയത്തിെൻറ ഒരു വർഷം നീളുന്ന ആഘോഷം സഹായിക്കുമെന്നും വാർത്താക്കുറിപ്പിൽ പറഞ്ഞു.
ലുലുവിെൻറ ഷോപ്പിങ് പാക്കേജിങ് വസ്തുക്കളിൽ കാലിഗ്രാഫി കലാവേല രേഖപ്പെടുത്തും. പ്രാദേശിക സംസ്കാരവും സാമൂഹിക സംരംഭങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനുള്ള ലുലു ഗ്രൂപ്പിെൻറ പ്രതിബദ്ധതയുടെ ഭാഗമായാണ് മന്ത്രാലയത്തെ പിന്തുണയ്ക്കുന്നതിനുള്ള ഈ സംരംഭം നടപ്പാക്കുന്നത്. അറബ് ലോകത്തിെൻറ സൗന്ദര്യവും പ്രചോദനാത്മകവുമായ സാംസ്കാരിക പൈതൃകവും പ്രോത്സാഹിപ്പിക്കാനുള്ള മന്ത്രാലയത്തിെൻറ ലക്ഷ്യത്തോടൊപ്പം നിൽക്കുന്നതിൽ അഭിമാനമുണ്ടെന്ന് സൗദി ലുലു ഹൈപർമാർക്കറ്റ്സ് ഡയറക്ടർ ഷെഹിം മുഹമ്മദ് പറഞ്ഞു.
2021 അറബിക് കാലിഗ്രാഫി വർഷത്തിൽ, സൗദി സാംസ്കാരിക മന്ത്രാലയവുമായി ചേർന്ന് പ്രവർത്തിക്കാനും അറബി കാലിഗ്രാഫിയുടെ വിസ്മയകരമായ സൗന്ദര്യശാസ്ത്രത്തെയും ആസ്വാദ്യതയെും യുവതലമുറക്ക് കൂടി പകർന്നുകൊടുക്കാനും തങ്ങൾ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.