ലുലു ഗ്രൂപ്പിന്‍റെ പുതിയ ഹൈപർമാർക്കറ്റ്​ റിയാദ്​ മലസിൽ സൗദി നിക്ഷേപ മന്ത്രാലയത്തി​ലെ ഉപമന്ത്രി അദ്​നാൻ എം. അൽശർഖി ഉദ്​ഘാടനം ചെയ്യുന്നു, നിക്ഷേപ മന്ത്രാലയം മാനേജിങ്​ ഡയറക്​ടർ മാജിദ്​ എം. അൽഗാനിം, ഇന്ത്യൻ അംബാസഡർ ഡോ. ഔസാഫ്​ സഈദ്​, ലുലു ഗ്രൂപ്പ്​ ചെയർമാൻ എം.എ. യൂസുഫ്​ അലി എന്നിവർ സമീപം

ലുലുവിന്‍റെ പുതിയ ഹൈപർമാർക്കറ്റ്​ റിയാദിൽ തുറന്നു

റിയാദ്​: ലുലു ഗ്രൂപ്പി​െൻറ ആഗോള വിപുലീകരണ സംരംഭങ്ങളുടെ ഭാഗമായി, പശ്ചിമേഷ്യ-വടക്കേ ആഫ്രിക്ക മേഖലയിലെ മുൻനിര റീട്ടെയിൽ ശൃംഖലയിൽ ഒരു കണ്ണികൂടി ചേർത്ത്​ റിയാദിൽ പുതിയ ഹൈപർമാർക്കറ്റ് തുറന്നു. രാജ്യത്തെ 24ാമത്തെ ലുലു ഹൈപർമാർക്കറ്റ്​ റിയാദ്​ നഗര മധ്യത്തോട്​ ചേർന്ന മലസ്​ ഡിസ്​ട്രിക്​റ്റിലെ അലി ഇബ്ൻ അബി താലിബ് റോഡിലാണ്​ പ്രവർത്തനം ആരംഭിച്ചത്​.

സൗദി നിക്ഷേപ മന്ത്രാലയത്തി​ലെ ഉപമന്ത്രി അദ്​നാൻ എം. അൽശർഖി ഉദ്​ഘാടനം നിർവഹിച്ചു. മന്ത്രാലയത്തിലെ മാനേജിങ്​ ഡയറക്​ടർ മാജിദ്​ എം. അൽഗാനിം, ഇന്ത്യൻ അംബാസഡർ ഡോ. ഔസാഫ്​ സഈദ്​, ലുലു ഗ്രൂപ്പ്​ ചെയർമാൻ എം.എ. യൂസുഫ്​ അലി എന്നിവർ ഉദ്​ഘാടന ചടങ്ങിൽ പ​ങ്കെടുത്തു. ഒന്നര ലക്ഷം ചതുരശ്ര അടി വിസ്​തീർണത്തിലാണ്​ പുതിയ ഹൈപർമാർക്കറ്റ്​ സജ്ജീകരിച്ചിരിക്കുന്നത്​. പലചരക്ക് അവശ്യവസ്തുക്കൾ മുതൽ തയാറാക്കിയ ചൂടാറാത്ത ഭക്ഷണവിഭവങ്ങൾ, ആരോഗ്യ, സൗന്ദര്യ പരിപാലനത്തിനുള്ള വിവിധതരം ഉൽപന്നങ്ങൾ, വീട്ടാവശ്യങ്ങൾക്കുള്ള നിത്യോപയോഗ സാധനങ്ങൾ, കമ്പ്യൂട്ടർ, മൊബൈൽ ഫോണുകൾ, ഗാഡ്‌ജെറ്റുകൾ തുടങ്ങി എല്ലായിനങ്ങളും ഭക്ഷണം, ഫാഷൻ, ജീവിതശൈലി എന്നീയിനങ്ങളിലെ ആഗോളബ്രാൻഡ്​ ഉൽപ്പന്നങ്ങൾ തുടങ്ങി എന്തും ഇവിടെ ഉപഭോക്താക്കൾക്കായി അണിനിരത്തിയിട്ടുണ്ട്​.


22 രാജ്യങ്ങളിൽ ഉടനീളമുള്ള ലുലു ഗ്രൂപ്പി​െൻറ സ്വന്തം കൃഷിതോട്ടങ്ങളിൽ ഉദ്​പാദിപ്പിച്ച ഭക്ഷ്യവസ്​തുക്കളാണ്​ ഹൈപർമാർക്കറ്റിലൂടെ ഉപഭോക്താവിന്​ ലഭ്യമാക്കുന്നത്​. 'വിഷൻ 2030'​െൻറ ചുവടുപിടിച്ച്​ സൗദി അറേബ്യ സമ്പദ്‌വ്യവസ്ഥയുടെ വളർച്ചക്കും വൈവിധ്യവത്കരണത്തിനും വേണ്ടി ​ഒരുക്കിയ ചട്ടക്കൂടിൽ നിന്ന്​ കൊണ്ട്​ രാജ്യത്തുടനീളം വ്യാപാര മേഖലയിൽ ലുലു ഗ്രൂപ്പി​െൻറ വിപുലീകരണ പദ്ധതികളും ബിസിനസ് നിക്ഷേപങ്ങളും തുടരുമെന്ന്​ എം.എ. യൂസുഫ്​ അലി പറഞ്ഞു. തുടർച്ചയായ വളർച്ചയ്ക്കും ദീർഘകാല പരിഷ്കാരങ്ങൾക്കും ദീർഘവീക്ഷണ​ത്തോടെ നേതൃത്വം നൽകുന്ന സൗദി ഭരണകൂടത്തിന്​ നന്ദി അറിയിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

ലക്ഷക്കണക്കിന്​ ഉപഭോക്താക്കളുടെ ആവശ്യം കണ്ടറിഞ്ഞ്​ അതിന്​ അനുസൃതമായ ഒരു ഷോപ്പിങ്​ സാഹചര്യം ഒരുക്കിയെടുക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ട്​. ലോകത്ത്​ എവിടെയുള്ള ഉപഭോക്താവിനും ആഗോളതലത്തിൽ ലഭ്യമായ ഏത്​ ഉൽപന്നവും എത്തിച്ച്​ നൽകുന്നതിലും അതിനോടൊപ്പം ആളുകളുടെ ആരോഗ്യ പരിപാലനത്തിൽ ബദ്ധശ്രദ്ധരാവാനും തങ്ങൾ ​ശ്രമിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. ഉദ്​ഘാടന ചടങ്ങിൽ ലുലു സൗദി ഡയറക്​ടർ ഷെഹീം മുഹമ്മദ്​, റീജനൽ ഡയറക്​ടർ ഹാത്വിം കോൺട്രാക്​ടർ എന്നിവരും ഉദ്​ഘാടന ചടങ്ങിൽ സംബന്ധിച്ചു.

Tags:    
News Summary - lulu new store in riyadh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.