ദമ്മാം: സൗദിയിലെ ലുലു ഹൈപർമാർക്കറ്റുകളുടെ 11ാം വാർഷികാഘോഷങ്ങൾക്ക് ഞായറാഴ്ച തുടക്കമായി. 2021 ഫെബ്രുവരി 22വരെ നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികളിൽ ഉപഭോക്താക്കൾക്ക് മികച്ച ആനുകൂല്യങ്ങളാണ് പ്രഖ്യാപിച്ചിട്ടുള്ളത്.
വിലക്കുറിവിെൻറ ഉത്സവം എന്നതാണ് ഇത്തവണ വാർഷികാഘോഷം മുന്നോട്ടുവെക്കുന്ന ആകർഷകമായ പ്രഖ്യാപനം. ഈ കാലയളവിൽ 16 മിനികൂപ്പർ കാറുകളാണ് സമ്മാനമായി നൽകുന്നത്. സ്ത്രീകൾ സ്വന്തമായി വാഹനമോടിക്കാൻ തുടങ്ങിയതോടെ അവരെക്കൂടി പരിഗണിച്ചുകൊണ്ടാണ് മിനികൂപ്പർ കാറുകൾ തെരഞ്ഞെടുത്തതെന്നും ലുലു മാനേജ്മെൻറ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കോവിഡ് നിബന്ധനകൾ പാലിച്ചാണ് ഇത്തവണ ആഘോഷപരിപാടികൾ ഒരുക്കിയിരിക്കുന്നത്. ഷോപ്പിങ് ആപ് ഡൗൺലോഡ് ചെയ്ത് രജിസ്റ്റർ ചെയ്യുന്നവരെയാണ് നറുക്കെടുപ്പിൽ പരിഗണിക്കുക. രാജ്യത്തെ നിലവിലെ 17 ശാഖകളിലേയും ഉപഭോക്താക്കളിൽ നിന്നാണ് വിജയികളെ തെരെഞ്ഞടുക്കുന്നത്. എല്ലാ ആഴ്ചയിലും നറുക്കെടുപ്പുകൾ നടക്കും. ഓൺൈലൺ ഷോപ്പിങ്ങിനെ പ്രോത്സാഹിപ്പിക്കും. അതിെൻറ ഭാഗമായി ഓൺലൈൺ ഷോപ്പിങ്ങിന് പ്രത്യേക വിലക്കിഴിവ് നൽകും. സൗദി ബ്രിട്ടീഷ് ബാങ്കിെൻറ ക്രഡിറ്റ് കാർഡ് ഉപയോഗിച്ച് മിനിമം 500 റിയാലിെൻറ സാധനങ്ങൾ വാങ്ങുന്നവർക്ക് 10 ശതമാനം കിഴിവ് ലഭിക്കും. അമേരിക്കൻ എകസ്പ്രസ് കാർഡുകൾ ഉപയോഗിക്കുന്നവർ 500 റിയാലിെൻറ സാധനങ്ങൾ വാങ്ങിയാൽ 50 റിയാൽ തിരികെ ലഭിക്കും.
ഇലക്ട്രോണിക്സ്, ഹൗസ് ഹോൾഡ്, ഗ്രോസറി തുടങ്ങിയ ഉൽപന്നങ്ങൾക്ക് വൻവിലക്കിഴിവ് നൽകുന്ന ബ്ലാക് ഫ്രൈഡേ ഷോപ്പിങ് വാർഷികാഘോഷങ്ങളുടെ പ്രത്യേക ആകർഷണമായിരിക്കും. സ്റ്റോർ ഡിസ്കൗണ്ട്, ലേല വിൽപന, മണിക്കൂറുകൾ ഇടവിട്ടുള്ള വിസ്മയ സമ്മാനം, എക്സ്ചേഞ്ച് മേള എന്നിവയും ആഘോഷ പരിപാടികളുടെ ഭാഗമാകും. കോവിഡ് കാലത്തും വ്യാപാര മേഖലയിൽ മികവ് നിലനിർത്താനും ഉപഭോക്താക്കൾക്ക് ഏറ്റവും നല്ല സേവനം ലഭ്യമാക്കാനും തങ്ങൾക്ക് കഴിഞ്ഞുവെന്ന് വാർത്താസമ്മേളനത്തിൽ ലുലു സൗദി ഡയറക്ടർ ഷഹീൻ മുഹമ്മദ് പറഞ്ഞു.
ജിദ്ദയിലെ ഹംദാനിയ്യ, അൽജാമിഅ, റിയാദിലെ മലസ് എന്നീ പ്രദേശങ്ങളിൽ പണി പൂർത്തിയായി വരുന്ന ശാഖകൾ ഡിസംബർ, ജനുവരി മാസങ്ങളിൽ പ്രവർത്തനം ആരംഭിക്കും. ജിദ്ദയിൽ ബലദിൽ ലുലു മാൾ മാർച്ചിൽ തുറന്നു പ്രവർത്തിക്കും. ശറഫിയ്യയിലെ മദീന റോഡിൽ നിർദ്ദിഷ്ട ലുലു മാൾ ഒമ്പത് മാസങ്ങൾ കൂടി കഴിഞ്ഞേ ആരംഭിക്കുകയുള്ളൂ. വെർച്വൽ വാർത്താസമ്മേളനത്തിൽ ലുലു ഡയറക്ടർ ഷഹീൻ മുഹമ്മദ്, ഇൗസ്റ്റേൺ റീജനൽ ഡയറക്ടർ അബ്ദുൽ ബഷീർ, സെൻട്രൽ െപ്രാവിൻസ് ഡയറക്ടർ ഹാതീം കോൺട്രാക്ടർ, വെസ്റ്റേൺ റീജനൽ ഡയറക്ടർ റഫീഖ് യാരതിങ്കൾ, എച്ച്.ആർ മാനേജർ യാസീൻ ഹുൈസൻ അഹമ്മദ് അൽഖഹ്താനി, മാർക്കറ്റിങ് മാനേജർ അബ്ദുല്ല ഹംദാൻ സുവൈലം എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.