ലുലു വെയര്‍ഹൗസി​െൻറ പ്രവര്‍ത്തനം ഇനി സൗരോർജം വഴി

റിയാദ്: ലുലു ഗ്രൂപ്പ് ആവിഷ്‌ക്കരിക്കുന്ന ഇ.എസ്.ജിയുടേയും (പരിസ്ഥിതി, സാമൂഹിക, നിര്‍വഹണം) സുസ്ഥിര വികസനപദ്ധതിയുടെയും ഭാഗമായി റിയാദ് ലുലു വെയര്‍ഹൗസില്‍ സൗരോര്‍ജ്ജ സംവിധാനം ഉടന്‍ പ്രാബല്യത്തില്‍ വരുമെന്ന്​ മാനേജ്​മെൻറ്​ വാർത്താക്കുറിപ്പിൽ അറിയിച്ചു.

കാനൂ റിന്യൂവബിള്‍ എനര്‍ജി ആൻഡ്​ ക്ലീന്‍ മാക്‌സുമായുള്ള കരാറി​െൻറ അടിസ്ഥാനത്തിലാണ് ലുലു ഗ്രൂപ്പ് സുസ്ഥിര വികസനത്തി​െൻറ പാതയിലേക്ക് പാദമൂന്നുന്നത്.

ആദ്യവര്‍ഷം 0.87 എം.എന്‍ കിലോവാട്ട്‌സ് സോളാര്‍ ഊര്‍ജ ഉല്‍പാദനമാണ് ഇത് വഴി പ്രതീക്ഷിക്കുന്നത്. ഇത്തരമൊരു സൗരോര്‍ജക്കുതിപ്പിലൂടെ സുസ്ഥിരതയിലേക്കും അത് വഴി പരിസ്ഥിതി സൗഹൃദ പദ്ധതിയോടുമുള്ള പ്രതിബദ്ധതയില്‍ ലുലുവി​െൻറ കൈയൊപ്പ് നിര്‍ണായകമായിരിക്കും.

കാര്‍ബണ്‍ ഫൂട്ട് പ്രിൻറി​െൻറ ഉപഭോഗം കുറച്ച് ഊര്‍ജ്ജസംരക്ഷണം ലഭ്യമാക്കിയുള്ള ഈ പദ്ധതിയിലൂടെ സൗദിയിലെ ഒട്ടേറെ ഗുണഭോക്താക്കള്‍ക്ക് ഊര്‍ജാവശ്യങ്ങള്‍ നിറവേറ്റുന്നതിനും സുസ്ഥിര വികസനലക്ഷ്യം സാക്ഷാല്‍ക്കരിക്കുന്നതിനും ലുലു ആവശ്യമായ സേവനം കൂടി ഉറപ്പ് നല്‍കുന്നു.

മാത്രമല്ല, ലുലുവി​െൻറ ആവശ്യത്തിൽ കവിഞ്ഞ തരത്തിലുള്ള സൗരോർജം ഉൽപാദനം സാധ്യമാകുമ്പോൾ മിച്ചമായി വരുന്ന ഊർജം സൗദി സോളാർ അധികൃതർക്ക് തന്നെ പ്രാദേശിക ആവശ്യത്തിനായി തിരികെ നൽകും.

വിസ്മയകരമായ നിര്‍ദ്ദിഷ്ട സോളാര്‍ പദ്ധതിയിലൂടെ സുസ്ഥിരതയിലേക്കുള്ള മുന്നേറ്റത്തിന് കാനു ആൻഡ്​ ക്ലീന്‍മാക്‌സുമായുള്ള പങ്കാളിത്തം ലുലു ഉറപ്പ് വരുത്തിയതിലൂടെ ലുലു വെയര്‍ഹൗസി​െൻറ കാര്‍ബണ്‍ ഉപഭോഗം കുറയ്ക്കുക മാത്രമല്ല, വിപുലമായ തോതില്‍ ഊര്‍ജസംരക്ഷണവും ഊര്‍ജശേഖരണവുമെന്ന ലക്ഷ്യം കൂടി നിറവേറ്റപ്പെടുമെന്ന് ലുലു സൗദി ഡയറക്ടര്‍ ഷഹീം മുഹമ്മദ് പ്രസ്താവിച്ചു. ഈ വര്‍ഷം അവസാനത്തോടെ സോളാര്‍ പദ്ധതി ലുലു വെയര്‍ഹൗസില്‍ പ്രാവര്‍ത്തികമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Tags:    
News Summary - Lulu Warehouse is now powered by solar energy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.