ലുലു വെയര്ഹൗസിെൻറ പ്രവര്‍ത്തനം ഇനി സൗരോർജം വഴി
text_fieldsറിയാദ്: ലുലു ഗ്രൂപ്പ് ആവിഷ്‌ക്കരിക്കുന്ന ഇ.എസ്.ജിയുടേയും (പരിസ്ഥിതി, സാമൂഹിക, നിര്‍വഹണം) സുസ്ഥിര വികസനപദ്ധതിയുടെയും ഭാഗമായി റിയാദ് ലുലു വെയര്‍ഹൗസില്‍ സൗരോര്‍ജ്ജ സംവിധാനം ഉടന്‍ പ്രാബല്യത്തില്‍ വരുമെന്ന് മാനേജ്മെൻറ് വാർത്താക്കുറിപ്പിൽ അറിയിച്ചു.
കാനൂ റിന്യൂവബിള്‍ എനര്‍ജി ആൻഡ് ക്ലീന്‍ മാക്‌സുമായുള്ള കരാറിെൻറ അടിസ്ഥാനത്തിലാണ് ലുലു ഗ്രൂപ്പ് സുസ്ഥിര വികസനത്തിെൻറ പാതയിലേക്ക് പാദമൂന്നുന്നത്.
ആദ്യവര്‍ഷം 0.87 എം.എന്‍ കിലോവാട്ട്‌സ് സോളാര്‍ ഊര്‍ജ ഉല്‍പാദനമാണ് ഇത് വഴി പ്രതീക്ഷിക്കുന്നത്. ഇത്തരമൊരു സൗരോര്‍ജക്കുതിപ്പിലൂടെ സുസ്ഥിരതയിലേക്കും അത് വഴി പരിസ്ഥിതി സൗഹൃദ പദ്ധതിയോടുമുള്ള പ്രതിബദ്ധതയില്‍ ലുലുവിെൻറ കൈയൊപ്പ് നിര്‍ണായകമായിരിക്കും.
കാര്‍ബണ്‍ ഫൂട്ട് പ്രിൻറിെൻറ ഉപഭോഗം കുറച്ച് ഊര്‍ജ്ജസംരക്ഷണം ലഭ്യമാക്കിയുള്ള ഈ പദ്ധതിയിലൂടെ സൗദിയിലെ ഒട്ടേറെ ഗുണഭോക്താക്കള്‍ക്ക് ഊര്‍ജാവശ്യങ്ങള്‍ നിറവേറ്റുന്നതിനും സുസ്ഥിര വികസനലക്ഷ്യം സാക്ഷാല്‍ക്കരിക്കുന്നതിനും ലുലു ആവശ്യമായ സേവനം കൂടി ഉറപ്പ് നല്‍കുന്നു.
മാത്രമല്ല, ലുലുവിെൻറ ആവശ്യത്തിൽ കവിഞ്ഞ തരത്തിലുള്ള സൗരോർജം ഉൽപാദനം സാധ്യമാകുമ്പോൾ മിച്ചമായി വരുന്ന ഊർജം സൗദി സോളാർ അധികൃതർക്ക് തന്നെ പ്രാദേശിക ആവശ്യത്തിനായി തിരികെ നൽകും.
വിസ്മയകരമായ നിര്‍ദ്ദിഷ്ട സോളാര്‍ പദ്ധതിയിലൂടെ സുസ്ഥിരതയിലേക്കുള്ള മുന്നേറ്റത്തിന് കാനു ആൻഡ് ക്ലീന്‍മാക്‌സുമായുള്ള പങ്കാളിത്തം ലുലു ഉറപ്പ് വരുത്തിയതിലൂടെ ലുലു വെയര്ഹൗസിെൻറ കാര്‍ബണ്‍ ഉപഭോഗം കുറയ്ക്കുക മാത്രമല്ല, വിപുലമായ തോതില്‍ ഊര്‍ജസംരക്ഷണവും ഊര്‍ജശേഖരണവുമെന്ന ലക്ഷ്യം കൂടി നിറവേറ്റപ്പെടുമെന്ന് ലുലു സൗദി ഡയറക്ടര്‍ ഷഹീം മുഹമ്മദ് പ്രസ്താവിച്ചു. ഈ വര്‍ഷം അവസാനത്തോടെ സോളാര്‍ പദ്ധതി ലുലു വെയര്‍ഹൗസില്‍ പ്രാവര്‍ത്തികമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.