കോഴിക്കോട്​ സ്വദേശിയുടെ ഭാര്യയും കുഞ്ഞും മദീനയിൽ മരിച്ച സംഭവത്തിൽ തുടർനടപടി വൈകും

മദീന: ചികിത്സക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവി​​െൻറ ഭാര്യയെയും കുഞ്ഞിനെയും താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ തുടർനടപടി വൈകും. കോഴിക്കോട് കൊയിലാണ്ടി സ്വദേശി ബിജുവി​​െൻറ ഭാര്യ മണിപ്പൂർ സ്വദേശിനി ലക്ഷ്മി ദേവി, ഇവരുടെ ആറു മാസം പ്രായമായ കുഞ്ഞ്​ എന്നിവരെയാണ് കഴിഞ്ഞ ദിവസം താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.

മൂക്കിന് രോഗം വന്നത് ചികിൽസിക്കാനായി ദിവസങ്ങൾക്കു മുമ്പ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ബിജുവിന് ഇപ്പോൾ കോവിഡ് രോഗം ബാധിച്ചതായി പറയപ്പെടുന്നു. ഇദ്ദേഹം വ​െൻറിലേറ്ററിൽ അത്യാസന്ന നിലയിലാണെന്നാണറിയുന്നത്.‌ ഈ കുടുംബത്തോടൊപ്പം താമസിച്ചിരുന്ന ബിജുവി​​െൻറ എഴുപത് വയസ് പ്രായമായ അമ്മയും ഇപ്പോൾ അടിയന്തര ചികിത്സക്കായി ആശുപത്രിയിൽ ആണ്. ഇവർക്ക് കൃത്യമായി സംസാരിക്കാൻ സാധിക്കാത്ത സാഹചര്യമാണുളളത്.

ബിജുവോ അദ്ദേഹത്തി​​െൻറ മാതാവോ സംസാരിക്കാൻ ആരംഭിച്ചാൽ മാത്രമേ മരിച്ച യുവതിയുടെയും കുഞ്ഞി​​െൻറയും സംസ്കാര നടപടികളുമായി മുന്നോട്ട് പോവാൻ കഴിയൂ എന്നതാണാവസ്ഥ. അതുവരെ ഇവരുടെ മൃതദേഹം മീഖാത്ത് ആശുപത്രി മോർച്ചറിയിൽ സൂക്ഷിക്കും. തുടർനടപടികൾക്കായി മദീനയിലെ സാമൂഹ്യപ്രവർത്തകർ രംഗത്തുണ്ട്.

Tags:    
News Summary - madeena death update

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.