മദീന: ലോകാരോഗ്യ സംഘടനയുടെ ആരോഗ്യനഗരം പദ്ധതി പ്രകാരം സൗദിയിലെ മദീന പട്ടണം ആരോഗ്യ നഗരങ്ങളുടെ പട്ടികയിൽ ഇടം നേടി. സമ്പൂർണ ആരോഗ്യ നഗരമായി മാറുന്നതിന് ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ട എല്ലാ ആഗോള മാനദണ്ഡങ്ങളും പൂർത്തിയാക്കിയാണ് ആരോഗ്യ നഗര സർട്ടിഫിക്കറ്റ് സ്വന്തമാക്കിയത്. ഇൗ പദവി ലഭിക്കുന്ന രണ്ടു ദശലക്ഷത്തിലധികം ജനസംഖ്യയുള്ള ആദ്യത്തെ വലിയ നഗരം കൂടിയായി മദീന.
മദീനയിൽ നടപ്പാക്കിയ വൈവിധ ആരോഗ്യജീവിത പദ്ധതികൾ, ത്വയ്യിബ സർവകലാശാലയുമായുള്ള പങ്കാളിത്തം എന്നിവ അംഗീകാരത്തിന് ആക്കംകൂട്ടി. ചാരിറ്റബിൾ സൊസൈറ്റികൾ സ്ഥാപിച്ച് ഗവൺമെൻറ് വകുപ്പുകളുമായി സഹകരിച്ചാണ് പൊതുജനങ്ങളുടെ ക്ഷേമം ഉറപ്പുവരുത്താനും ജീവിത നിലവാരം ഉയർത്താനും ആരോഗ്യം സംരക്ഷിക്കാനുമുള്ള പദ്ധതികൾ നടപ്പാക്കിയത്. മദീന നഗരത്തെ പ്രാദേശികവും അന്തർദേശീയവുമായ പരിശീലന കേന്ദ്രമാക്കാനുള്ള ലോകാരോഗ്യ സംഘടനയുടെ ശിപാർശ ഏറ്റവും വലിയ നേട്ടമാണെന്ന് ലോകാരോഗ്യ സംഘടനയുടെ ആരോഗ്യനഗരം പദ്ധതി കോഒാഡിനേറ്റർ അഹ്മദ് ബിൻ ഉബൈദ് ഹമദ് പറഞ്ഞു. മദീനയെ ആരോഗ്യ നഗരമായി തിരഞ്ഞെടുത്തതിൽ എല്ലാവരും അഭിമാനിക്കുന്നതായും വിഷൻ 2030െൻറ ഫലങ്ങളിലൊന്നാണിതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.