മദീന: മദീന ഇന്ത്യൻ ഫുട്ബാൾ അസോഷിയേഷന്റെ (മിഫ) നേതൃത്വത്തിൽ ഒരു മാസമായി നടന്നുവരുന്ന കെ.എം.ജി മാവൂർ മിഫ ചാമ്പ്യൻസ് ലീഗിൽ സംസം എഫ്.സി ജേതാക്കളായി. മീഖാത്ത് റോഡിലുള്ള സദ്ദാം ഫ്ലഡ്ലിറ്റ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ യുനൈറ്റഡ് എഫ്.സിയെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് സംസം എഫ്.സി വിജയിച്ചത്.
അഞ്ച് ആഴ്ചകളായി നടന്ന ലീഗ് മത്സരങ്ങളിൽ മദീനയിലെ ഒമ്പത് ടീമുകൾ പങ്കെടുത്തിരുന്നു. കഴിഞ്ഞ ആഴ്ച നടന്ന സെമി ഫൈനൽ മത്സരങ്ങളിൽ ഫ്രണ്ട്സ് മദീനയെ പരാജയപ്പെടുത്തി സംസം എഫ്.സിയും സോക്കർ സിറ്റിയെ അട്ടിമറിച്ച് യുനൈറ്റഡ് എഫ്.സിയും ഫൈനൽ മത്സരത്തിന് യോഗ്യത നേടി.
മദീനയിലെ നൂറ്കണക്കായ ഫുട്ബാൾ സ്നേഹികളുടെ സാന്നിധ്യത്തിൽ നടന്ന ഫൈനൽ മത്സരം ആവേശകരമായിരുന്നു. ഇശൽ യാംബു പാട്ടുകൂട്ടത്തിന്റെ കൊട്ടിപ്പാട്ടും മദീനയിലെ പ്രവാസി മലായാളികളുടെ ഗാനമേളയും യാംബു, മദീന ടീമുകളുടെ വെറ്ററൻസ് ഫുട്ബാൾ മത്സരവും ഫൈനൽ മത്സരത്തിന് മുന്നോടിയായി നടന്നു.
ഫൈനൽ മത്സരത്തിലെ മാൻ ഓഫ് ദ മാച്ചായി ഫജാസ് (സംസം എഫ്.സി), ഫയർ പ്ലേ ടീമായി ടീം സ്റ്റാർ അസ്ഹരി, ബെസ്റ്റ് ഡിഫന്ററായി റിഗാസ് ബാബു (സംസം എഫ്,സി), ബെസ്റ്റ് ഗോൾ കീപ്പർ ഷാഫി (സംസം എഫ്. സി), ബെസ്റ്റ് ഫോർവേഡ് ഫിറോസ് (സംസം എഫ്.സി), എമർജിങ് പ്ലയർ മുഹമ്മദ് (യുനൈറ്റഡ് എഫ്.സി), ബെസ്റ്റ് ഗോൾ ഷാജി (യുനൈറ്റഡ് എഫ്.സി), ടോപ് സ്കോറർ ഫജാസ് (സംസം എഫ്.സി), പ്ലയർ ഓഫ് ടൂർണമെന്റ് നിയാസ് (സംസം എഫ്.സി) എന്നിവരെയും വെറ്ററൻസ് ടൂർണമെന്റിലെ മാൻ ഓഫ് ദ മാച്ചായി റഷീദ് (മദീന എഫ്.സി) എന്നിവരെയും തെരഞ്ഞെടുത്തു.
ഹിഫ്സുറഹ്മാൻ, മുനീർ പടിക്കൽ, നിയാസ് പുത്തൂർ യാംബു ,അഷറഫ് ചൊക്ളി, നിസാർ കരുനാഗപ്പള്ളി, നജീബ് പത്തനംതിട്ട, ഹനീഫ അങ്ങാടിപ്പുറം, ജലീൽ പാലൂർ, മൂസ രാമപുരം, അജ്മൽ മൂഴിക്കൽ, കോയ സംസം, സമദ് ടോപ് ഫോം, ഉമ്മർ നഹാസ്, മൊയ്തീൻ മഞ്ചേരി എന്നിവർ സമ്മാനവിതരണം നടത്തി.
ജാഫർ കാവാടൻ, ഗഫൂർ പട്ടാമ്പി, ഹംസ മണ്ണാർക്കാട്, അജ്മൽ ആബിദ്, ഫൈസൽ വടക്കൻ, ജദീർ തങ്ങൾ, ഹാരിസ് പേരാമ്പ്ര, നിസാർ മേപ്പയൂർ, സുഹൈൽ നഹാസ്, ഷംസു കോഴിക്കോട് എന്നിവർ ടൂർണമെൻ്റിന് നേതൃത്വം നൽകി.
അഖിലേന്ത്യ സെവൻസ് റഫറിമാരായ ശിഹാബ്.ഹബീബ്, മുജീബ് എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു. അബീർ മെഡിക്കൽ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ചെക്കപ്പും മത്സര ഗ്രൗണ്ടിൽ ഏർപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.