മദീന: മസ്ജിദുന്നബവിയിലെ റൗദ ശരീഫ് ഈ വർഷം ഇതുവരെ സന്ദർശിച്ച വിശ്വാസികളുടെ എണ്ണം ഒരു കോടി കവിഞ്ഞു. 5,583,885 പുരുഷന്മാരും 4,726,247 സ്ത്രീകളും ഈ കാലയളവിൽ റൗദ ശരീഫിൽ പ്രാർഥന നടത്തിയതായി ഇരു ഹറം കാര്യാലയ വിഭാഗം റിപ്പോർട്ടിൽ അറിയിച്ചു. പ്രവാചക പള്ളിയിലെ ‘റൗദ’ (പ്രാർഥനക്ക് പ്രത്യേക പ്രാധാന്യമുള്ള സ്ഥലം) സന്ദർശിക്കാൻ വർഷത്തിലൊരിക്കൽ മാത്രം അനുമതി നൽകി ഹജ്ജ് ഉംറ മന്ത്രാലയം നിയമം നടപ്പാക്കിയിരുന്നു.
റൗദ സന്ദർശിക്കാൻ ‘നുസ്ക്’ അല്ലെങ്കിൽ ‘തവക്കൽന’ ആപ്ലിക്കേഷനിലൂടെയാണ് പെർമിറ്റ് നേടുന്നത്. ഒരാൾക്ക് ഈ പെർമിറ്റ് വർഷത്തിൽ ഒരിക്കൽ മാത്രമാണ് അനുവദിക്കുന്നത്. മസ്ജിദുന്നബവിയിലെ പ്രവാചകെൻറ ഖബറിനും അദ്ദേഹത്തിെൻറ പ്രസംഗപീഠത്തിനും ഇടയിലുള്ള പ്രദേശമാണ് റൗദ ശരീഫ് എന്നറിയപ്പെടുന്നത്. പെർമിറ്റ് ലഭിച്ച വിശ്വാസികൾക്ക് 20 മിനിറ്റ് സമയമായിരുന്നു നേരത്തേ അനുവദിച്ചിരുന്നത്. പ്രതിദിനം സന്ദർശകരുടെ എണ്ണം 48,000 ആയി വർധിച്ചതോടെ റൗദയിലെ പ്രാർഥന സമയം 10 മിനിറ്റായി കുറച്ചു.
11 ഭാഷകളിൽ മസ്ജിദുന്നബവി സന്ദർശിക്കുന്നവർക്കായി ഇരുഹറം കാര്യാലയ അതോറിറ്റി വിവിധ ബോധവത്കരണ പരിപാടികൾ നടത്തുന്നുണ്ട്. പ്രവാചക മസ്ജിദിലെ ആരാധനയും റൗദ ശരീഫ് സന്ദർശനവും നബിയുടെയും രണ്ട് അനുചരന്മാരുടെയും ഖബറുകളുടെ സന്ദർശനവും സുഗമമാക്കുന്നതിനുള്ള അതോറിറ്റിയുടെ പ്രതിബദ്ധതയാണ് വിവിധ ബോധവത്കരണ പരിപാടികളിലൂടെ പ്രതിഫലിപ്പിക്കുന്നത്.
മദീന: പ്രവാചക പള്ളിയിലെ റൗദ സന്ദർശനത്തിനെത്തുന്നവർ നിർദിഷ്ട തീയതിയും കാലയളവും പാലിക്കേണ്ടതുണ്ടെന്ന് ഹജ്ജ് ഉംറ മന്ത്രാലയം. നുസ്ക്, തവക്കൽന എന്നീ ആപ്ലിക്കേഷനുകളിലൂടെ എളുപ്പത്തിൽ റൗദയിൽ നമസ്കരിക്കാനുള്ള പെർമിറ്റ് ലഭിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
ഹജ്ജ്, ഉംറ തീർഥാടകർക്ക് റൗദയിൽ പ്രാർഥിക്കാനാണ് പെർമിറ്റ് നൽകുന്നത്. ആളുകളുടെ പ്രവാഹമുണ്ടാകുേമ്പാൾ തന്നെ എല്ലാവരുടെയും പ്രവേശനം സുഗമമാക്കുന്നതിന് ലക്ഷ്യമിട്ടുള്ള നിയന്ത്രണങ്ങളുടെ ഭാഗമാണ് പെർമിറ്റ്. സന്ദർശകർ നിശ്ചിത സമയത്ത് എത്തേണ്ടതുണ്ട്. എല്ലാവർക്കും സുഗമവും സുരക്ഷിതവുമായ ആത്മീയാനുഭവം ഉറപ്പാക്കാനുള്ള നിർദേശങ്ങൾ പാലിക്കണമെന്നും മന്ത്രാലയം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.