റിയാദ്: ബത്ഹ കസ്റ്റംസിെൻറ ദുബൈ അതിർത്തിയിലെ വെയർ ഹൗസിൽ വൻ അഗ്നിബാധ. റിയാദിൽ നിന്ന് 500 കിലോമീറ്റർ അകലെ അതിവിശാലസൗകര്യങ്ങളുള്ള വെയർ ഹൗസിലാണ് തീപിടിച്ചത്. ചെക്പോസ്റ്റിൽ പിടിച്ചിട്ട നിരവധി ട്രക്കുകളും മറ്റ് വാഹനങ്ങളും കത്തി നശിച്ചിട്ടുണ്ട്. ആദ്യം കെട്ടിടത്തിൽ പടർന്ന തീ പിന്നീട് പുറത്ത് നിർത്തിയിട്ട വാഹനങ്ങളിലേക്കും വ്യാപിക്കുകയായിരുന്നു.
ദുബൈ സിവിൽ ഡിഫൻസും രക്ഷാപ്രവർത്തനത്തിനെത്തി. സംഭവസ്ഥലത്ത് നിന്ന് മൂന്ന് കിലോ മീറ്റർ പിന്നിട്ടാൽ ദുബൈ ആണ്. ആളപായമുള്ളതായി റിപ്പോർട്ടില്ല. ഞായറാഴ്ച ഉണ്ടായ തീപിടിത്തം തിങ്കളാഴ്ച രാവിലെയായിട്ടും പൂർണമായും നിയന്ത്രണവിധേയമായിട്ടില്ലെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. ഇതു സംബന്ധിച്ച് സൗദി സിവിൽ ഡിഫൻസിെൻറ ഒൗദ്യോഗിക വിശദീകരണം പുറത്തു വന്നട്ടില്ല.
പത്ത് ചതുരശ്രകിലോമീറ്ററിലധികം പരന്നു കിടക്കുന്നതാണ് വെയർ ഹൗസ്. കോടിക്കണക്കിന് റിയാൽ മുല്യമുള്ള ചരക്കുകൾ അവിടെ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. സൗദിയിലെ ഏറ്റവും വലിയ ചെക്പോസ്റ്റുകളിലൊന്നാണ് ബത്ഹ ചെക്പോസ്റ്റ്. വർഷങ്ങൾക്ക് മുമ്പ് പിടിച്ചിട്ട ചരക്കുകൾ അവിടെ ഉണ്ടാകാൻ സാധ്യതയുണ്ട്. വളരെ പുതിയ വാഹനങ്ങളും കത്തി നശിച്ചവയിൽ പെടും. നിയമനപടിയിൽ കുടുങ്ങിയ ചരക്കുകളും വാഹനങ്ങളുമാണ് ഇവിടെ സൂക്ഷിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.