ജിദ്ദ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ ഉപയോഗിക്കാത്ത കെട്ടിടത്തിന് വാടക നല്‍കേണ്ടെന്ന് മക്ക അപ്പീല്‍ കോടതി വിധി

ജിദ്ദ: ജിദ്ദ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ ഉപയോഗിക്കാത്ത കെട്ടിടത്തിന് വാടക നല്‍കേണ്ടെന്ന് മക്ക അപ്പീല്‍ കോടതി ഉത്തരവിട്ടു. 12 ദശലക്ഷം സൗദി റിയാല്‍ ഉടമസ്ഥന് വാടക ഇനത്തില്‍ ഇന്ത്യന്‍ സ്‌കൂള്‍ നല്‍കണമെന്ന ജനറല്‍ കോടതി വിധിയാണ് മക്ക അപ്പീല്‍ കോടതി തള്ളിയത്.  

സിവില്‍ ഡിഫന്‍സില്‍നിന്നും വിദ്യാഭ്യാസ മന്ത്രാലയത്തില്‍നിന്നും ക്ലിയറന്‍സ് ലഭിക്കാത്തതിനാല്‍ സ്‌കൂള്‍ കെട്ടിടം ഉപയോഗിച്ചിട്ടില്ലെന്നും അതുകൊണ്ടുതന്നെ വാടക കുടിശ്ശിക ലഭിക്കണമെന്ന കെട്ടിട ഉടമയുടെ ആവശ്യം നിലനില്‍ക്കുന്നതല്ലെന്നും കോടതി വ്യക്തമാക്കി.

ഇന്ത്യന്‍ സ്‌കൂളിന് അനുകൂലമായ ചരിത്ര ഉത്തരവാണിതെന്ന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ.മുസഫര്‍ ഹസന്‍ പറഞ്ഞു. ഇന്ത്യന്‍ എംബസിയുടേയും ജിദ്ദ കോണ്‍സുലേറ്റിന്റേയും സഹായത്തോടെ ഇന്ത്യന്‍ സ്‌കൂള്‍ നടത്തിയ അഞ്ച് വര്‍ഷം നീണ്ട നിയമപോരാട്ടമാണ് വിജയിച്ചത്.

Tags:    
News Summary - Makkah Court of Appeal rules not to rent unused building of Jeddah International Indian School

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.