മലപ്പുറം സ്വദേശി ജിദ്ദയിൽ മരിച്ചു 

ജിദ്ദ: മലപ്പുറം സ്വദേശി ജിദ്ദയിൽ മരിച്ചു. അരീക്കോട് വടശ്ശേരി സ്വദേശി കൊടക്കോടൻ ജലാലുദ്ധീൻ (48) ആണ് മരിച്ചത്. രക്തത്തിൽ ശ്വേത രക്താണുക്കളുടെ കുറവ് മൂലമുണ്ടായ അസുഖത്തിന് രണ്ട് മാസത്തോളമായി ജിദ്ദ ഇർഫാൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

സനാഇയയിൽ ഹിദാദ കമ്പനിയിൽ ഡ്രൈവർ ആയി ജോലി ചെയ്തുവരികയായിരുന്നു. 18 വർഷത്തോളമായി സൗദി അറേബ്യയിൽ പ്രവാസിയാണ്. ജിദ്ദ ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ മാനേജിങ് കമ്മറ്റി മുൻ ചെയർമാൻ അഡ്വ. ശംസുദ്ധീന്‍റെ സഹോദരനാണ്.

പിതാവ്: മൂസഹാജി, മാതാവ്: ആയിഷ, ഭാര്യ: സാബിറ, മക്കൾ: ജുനൈദ്, ആയിഷ ജുമാന, ഷദ, നജാ നൂറിൻ. മറ്റു സഹോദരങ്ങൾ: ശിഹാബുദ്ധീൻ, നിയാസുദ്ധീൻ (ജിദ്ദ), സഫിയ, ഹഫ്സത്ത്, സൗദ, സൽ‍മ, മുർഷിദ. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം ജിദ്ദയിൽ ഖബറടക്കുമെന്ന് സഹോദരൻ നിയാസുദ്ധീൻ അറിയിച്ചു.

Tags:    
News Summary - malappuram- jeddah death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.