മേക്കറുമ്പിൽ അലിഹസ്സൻ

മലപ്പുറം സ്വദേശി മക്കയിൽ കോവിഡ് ബാധിച്ച് മരിച്ചു

മക്ക: കോവിഡ് ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി മക്കയിൽ മരിച്ചു. വേങ്ങര കണ്ണമംഗലം വാളകുട സ്വദേശി മേക്കറുമ്പിൽ അലിഹസ്സൻ (54) ആണ് മരിച്ചത്. കോവിഡ് ബാധിതനായി കുന്ഫുദയിൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇദ്ദേഹത്തെ വിദഗ്​ധ ചികിത്സക്കായി ആഴ്ചകൾക്ക് മുമ്പ് മക്കയിലെ അൽനൂർ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് കുറച്ച് നാളായി വെൻറിലേറ്ററിൽ പ്രവേശിപ്പിച്ച് കൃത്രിമ ശ്വാസം നൽകി വരികയായിരുന്നു.

ദിവസങ്ങൾക്ക് മുമ്പ് മക്കയിലെ കോവിഡ് ചികിത്സക്കായുള്ള ഈസ്റ്റ്‌ അറഫ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ആരോഗ്യനിലയിൽ കാര്യമായ പുരോഗതിയുണ്ടായില്ല. ഇതിനിടെ ശനിയാഴ്ച പുലർച്ചയോടെ ഈസ്റ്റ്‌ അറഫ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ വെച്ച് മരണം സ്ഥിരീകരിക്കുകയായിരുന്നു.

ഇദ്ദേഹം വർഷങ്ങളായി ജിദ്ദ കേന്ദ്രമാക്കി പച്ചക്കറി കച്ചവടം നടത്തി വരികയായിരുന്നു. കെ.എം.സി.സി സജീവ പ്രവർത്തകനായിരുന്ന ഇദ്ദേഹം നാട്ടിൽ നടക്കുന്ന വിവിധ കാരുണ്യ പ്രവർത്തനങ്ങളിൽ സ്ഥിര പങ്കാളിയായിരുന്നു.

പിതാവ്: മുഹമ്മദ് കുട്ടി, മാതാവ്: ഫാത്വിമ, ഭാര്യ: മറിയുമ്മു. മരണാനന്തര നടപടിക്രമങ്ങൾ പൂർത്തീകരിച്ച് മൃതദേഹം മക്കയിൽ ഖബറടക്കുമെന്ന് സന്നദ്ധ പ്രവർത്തകൻ മുജീബ് പൂക്കോട്ടൂർ അറിയിച്ചു.

Tags:    
News Summary - malappuram native died in Mecca due to covid 19

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.