മലപ്പുറം സ്വദേശി ജിദ്ദയിൽ കോവിഡ് ബാധിച്ച് മരിച്ചു

ജിദ്ദ: മലപ്പുറം സ്വദേശി ജിദ്ദയിൽ കോവിഡ് ബാധിച്ച് മരിച്ചു. നിലമ്പൂർ മൂത്തേടം ചെട്ടിയാരങ്ങാടി സ്വദേശി കൊല്ലറമ്പൻ ഉസ്മാൻ (49) ആണ് വ്യാഴാഴ്ച രാവിലെ മരിച്ചത്.

കിങ് ഫഹദ് ആശുപത്രിയിൽ 18 ദിവസമായി ചികിൽസയിലായിരുന്നു. കഴിഞ്ഞ 25 വർഷമായി സൗദിയിലുള്ള ഉസ്മാൻ ബേക്കറി ജീവനക്കാരനായിരുന്നു. അവസാന അവധി കഴിഞ്ഞ് വന്നിട്ട് മൂന്ന് വർഷമായിരുന്നു. നാട്ടിൽ പോകാനുള്ള തയാറെടുപ്പിനിടെയാണ് കോവിഡ് ബാധിതനായത്.

പിതാവ്: പരേതനായ കൊല്ലറമ്പൻ അബൂബക്കർ. ഭാര്യ: ഫൗസിയ. മക്കൾ: ഉനൈസ് ബാബു (21), ജഹാന ഷറിൻ (15), ഫാതിമ നിൻസാന (14), മുഹമ്മദ് മുബീനുൽ ഹഖ് (11), മെഹദിയ (4).

മയ്യിത്ത് വ്യാഴാഴ്ച വൈകീട്ട് നാലരക്ക് ജിദ്ദ ദഹബാൻ മഖ്ബറയിൽ ഖബറടക്കി. നിയമ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ഐ.സി.എഫ് വെൽഫയർ വിങ് ഹെഡ് അബ്ബാസ് ചെങ്ങാനി രംഗത്തുണ്ടായിരുന്നു. ഹാഫിള് ഫൈസി ജനാസ നമസ്ക്കാരത്തിന് നേതൃത്വം നൽകി.

Tags:    
News Summary - Malappuram native dies of COVID-19 in Jeddah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.