റിയാദ്: മലപ്പുറം പ്രീമിയർ ലീഗിന്റെ (എം.പി.എൽ) സീസൺ ഒന്ന് ക്രിക്കറ്റ് ടൂർണമെന്റ് വ്യാഴം, വെള്ളി ദിവസങ്ങളിൽ റിയാദ് തുമാമ ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിൽ നടക്കും.
സൗദി അറേബ്യയുടെ വിവിധ പ്രദേശങ്ങളിലുള്ള മലപ്പുറം ജില്ലാ പ്രവാസികളുടെ ക്ലബ്ബുകൾ അണിനിരക്കുന്ന മത്സരത്തിൽ സ്രാക്കോ എടപ്പാൾ, ഫാൽക്കൻ സി.സി, മുത്താജിർ സി.സി, എസ്.ആർ.സി.സി എന്നീ നാല് ടീമുകളിലൂടെ 60 ഓളം ക്രിക്കറ്റ് താരങ്ങളാണ് കളിക്കളത്തിൽ എത്തുന്നത്.
റിയാദ് കൂടാതെ ദമ്മാം, ജിദ്ദ, അബഹ എന്നീ പ്രദേശങ്ങളിൽനിന്നുള്ള മികച്ച ക്രിക്കറ്റ് കളിക്കാരും എം.പി.എൽ സീസൺ ഒന്നിന്റെ മത്സരവേദിയിൽ എത്തുന്നു. വ്യാഴാഴ്ച വൈകീട്ട് എട്ടിന് ആരംഭിക്കുന്ന ഉദ്ഘാടന ചടങ്ങിൽ ഇന്ത്യയുടെയും സൗദിയുടെയും പാരമ്പര്യം വിളിച്ചോതുന്ന തനത് കലാരൂപങ്ങളും ടീം അംഗങ്ങളെയും കുട്ടികളെയും അണിനിരത്തിയുള്ള ഘോഷയാത്രയും അരങ്ങേറും.
ഒപ്പം സാംസ്കാരിക സദസും നടക്കും. വ്യാഴാഴ്ച രാത്രി ആരംഭിക്കുന്ന മത്സരങ്ങൾ വെള്ളി പുലർച്ച 1.30ന് നടക്കുന്ന ഫൈനലോടെ സമാപിക്കും. തുടർന്ന് വിജയികൾക്കുള്ള സമ്മാനവിതരണം നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.