യാംബു: അറിവും വിനോദവും പകർന്ന് യാംബുവിൽ മലർവാടി ബാലസംഘത്തിെൻറ ആഭിമുഖ്യത്തിൽ ‘മലർവാടി കമ്യൂണിറ്റി പ്രോഗ്രാം’ സംഘടിപ്പിച്ചു. കളിക്കാനും രസിക്കാനുമായി ധാരാളം കുട്ടികളും അവരുടെ രക്ഷിതാക്കളുമാണ് പരിപാടിയിൽ ഒത്തൊരുമിച്ചത്.
മലർവാടി യാംബു സോൺ കോഓഡിനേറ്റർ നൗഷാദ് വി. മൂസ ‘കുട്ടികളോട്’ എന്ന തലക്കെട്ടിൽ സംവദിച്ചു. വിജ്ഞാനത്തോടൊപ്പം കുട്ടികളിൽ മൂല്യബോധവും സർഗാത്മകതയും സാമൂഹികാവബോധവും വളർത്തിയെടുക്കാൻ മലർവാടിയുടെ കീഴിലെ പരിപാടികളിൽ എല്ലാവരുടെയും പങ്കാളിത്തവുമുണ്ടാവണമെന്ന് അദ്ദേഹം പറഞ്ഞു.
കുട്ടികളുടെ വിവിധ കഴിവുകൾ വളർത്തിയെടുക്കാനുള്ള ‘കിഡ്സ് സ്കിൽ അപ്പ് പ്രോഗ്രാം’, ‘പാരൻറ്സ് ആക്റ്റിവിറ്റി സെക്ഷൻ’ തുടങ്ങിയവ പരിപാടിയോടനുബന്ധിച്ച് സംഘടിപ്പിച്ചു. ലല്ലു, ജാസിറ മുസ്തഫ, ഇർഫാന യാഷിഖ്, തമീസ, നസ്റിൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.