മക്ക: മദീന സന്ദർശനം പൂർത്തിയാക്കി ആദ്യമായി മക്കയിലെത്തിയ ഇന്ത്യൻ ഹജ്ജ് മിഷനു കീഴിലെ മലയാളി ഹാജിമാർക്ക് കെ.എം.സി.സി മക്ക സെൻട്രൽ കമ്മിറ്റി ഹൃദ്യമായ സ്വീകരണം നൽകി. അസീസിയയിലെ താമസസ്ഥലങ്ങളിലെത്തിയ 754 ഹാജിമാർക്കും മക്ക കെ.എം.സി.സി മുസല്ലയടങ്ങിയ കിറ്റും ഭക്ഷണങ്ങളും ശീതളപാനീയങ്ങളും വിതരണം ചെയ്തു. 16 ബസുകളിലായി മക്കയിലെത്തിയ ഹാജിമാരെ സ്വീകരിക്കാൻ നൂറുകണക്കിന് കെ.എം.സി.സി വളന്റിയർമാർ എത്തിയിരുന്നു.
മക്ക കെ.എം.സി.സി പ്രസിഡന്റ് കുഞ്ഞിമോൻ കാക്കിയ, സൗദി നാഷനൽ ഹജ്ജ് കമ്മിറ്റി കോഓഡിനേറ്റർ മുജീബ് പൂക്കോട്ടൂർ, ഹജ്ജ് വളന്റിയർ ക്യാപ്റ്റൻ നാസർ കിൻസാറ, ട്രഷറർ മുസ്തഫ മുഞ്ഞക്കുളം, കുഞ്ഞാപ്പ പൂക്കോട്ടൂർ, തെറ്റത്തു മുഹമ്മദ് കുട്ടി ഹാജി, വനിത കെ.എം.സി.സി നേതാക്കളായ സുലൈഖ നാസർ, ഫാത്തിമ അബ്ദുള്ള, ഷമീന ബഷീർ, ഫസീഹ ഹനാൻ, ആയിഷക്കുട്ടി, സാദിഹ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.