റിയാദ്: കോര്‍പറേറ്റ് വത്കരണത്തിെൻറ ഫലമായി സ്വാർഥചിന്തകള്‍ കൂടി, മൂല്യങ്ങള്‍ നഷ്ടപ്പെട്ട് സ്വന്തം മതത്തിലേക്കും ജാതിയിലേക്കും കുടുംബത്തിലേക്കും അവനവനിലേക്കും മാത്രമായി ചുരുങ്ങുന്ന, അവനവനെക്കുറിച്ച് മാത്രം ചിന്തിക്കുന്ന ഒരു സമൂഹമായി മലയാളി മാറിയെന്ന് ടി. ശശിധരന്. പല്ലാരിമംഗലം പ്രവാസി കൂട്ടായ്മയായ 'ഇടം' രണ്ടാം വാര്‍ഷിക പൊതുയോഗം ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു സി.പി.എം മാള ഏരിയ കമ്മിറ്റി അംഗമായ ടി. ശശിധരന്. ഇടം പ്രസിഡൻറ് നവാസ് മൈതീെൻറ അധ്യക്ഷത വഹിച്ചു. സെക്രട്ടറി യൂനുസ് ഹുസൈൻ സ്വാഗതം പറഞ്ഞു. പ്രവര്‍ത്തന - സംഘടനാ റിപ്പോര്‍ട്ടുകള്‍ സെക്രട്ടറി യൂനുസ് ഹുൈസൻ, സാമ്പത്തിക റിപ്പോര്‍ട്ട് ട്രഷറര്‍ ഷാജഹാന് എം. ഹസൈനാരും അവതരിപ്പിച്ചു. പുതിയ ഭാരവാഹികൾ: ഷിഹാബ് അബൂബക്കർ (പ്രസി.), ഷാജഹാൻ എം. ഹൈസനാർ (സെക്ര.), റിയാസ് പുല്ലാരിയിൽ (ട്രഷ.), സഫര്‍ പൈമറ്റം, അഖിലേഷ് മാത്യു (ജോയൻറ് സെക്രട്ടറിമാര്‍), അഷറഫ് നെടുങ്ങാട്ട്, ഹസീന റസാഖ് (വൈസ് പ്രസിഡൻറുമാര്‍), അനു അഖിലേഷ് (വുമന്‍സ് കോഓഡിനേറ്റര്‍), അജാസ് ഒാ ജമാല്‍ (പ്രോഗ്രാം കോഓഡിനേറ്റര്‍), സിജിൻ കൂവള്ളൂർ (മീഡിയ കോ ഓഡിനേറ്റർ), എന്നിവരെ ആദ്യ എക്സിക്യൂട്ടിവ് യോഗം െതരഞ്ഞെടുത്തു. അജിൽസ് ഒ. ജമാൽ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.